റീനാ അബ്ദുല്‍ വാഹിദിന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു
Monday, December 1, 2014 6:39 AM IST
ദമാം : നവയുഗം കേന്ദ്ര കമ്മറ്റി ജോയിന്റ് സെക്രട്ടറിയും കോബാര്‍ മേഖലാ സെക്രടറിയുമായ എം.ഏ വാഹിദിന്റെ ഭാര്യ റീന വാഹിദിന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു. ദമ്മാം ബദര്‍ അല്‍ റാബി ഡിസ്പെന്‍സറി ഓഡിറ്റൊറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ നവയുഗം കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചട്ടിയില്‍ അധ്യക്ഷനായിരുന്നു. സെക്രടറി കെ.ആര്‍. അജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. നവയുഗം കോബാര്‍ മേഖലാ രക്ഷാധികരി ജമാല്‍ വല്യാപള്ളി, ദമ്മാം മേഖലാ സെക്രടറി നവാസ് ചാന്നാന്‍കര, പ്രസിഡന്റ് റിയാസ് ഇസ്മായില്‍, കുംബവേദി കണ്‍വീനര്‍ ലീന ഉണ്ണി, വനിതാവേദി കണ്‍വീനര്‍ ലീന ഷാജി,ബാലവേദി മുഖ്യ ഉപദേശക ഖദീജ ഹബീബ്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, സുബിവര്‍മ പണിക്കര്‍, രജിലാല്‍, മോഹന്‍ ഓച്ചിറ,നഹാസ് ഏ.കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ റഹീം തിരുവല്ല മൈയ്യത് നമസ്കാരത്തിനു നേതൃത്വം നല്‍കി.

നവംബര്‍ 27-ന് വ്യാഴാഴ്ച വൈകിട്ടാണ് അഞ്ചല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന റീന അബ്ദുല്‍ വാഹിദ് (34) നിര്യതയായത്. കബറടക്കം വെള്ളിയാഴ്ച കാര്യര മുസ്ളിം ജമാത്ത് മസ്ജിദില്‍ നടന്നു. സല്‍മ അബ്ദുല്‍ വാഹിദ് (8) ഏക മകളാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം