പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം: കല കുവൈറ്റ്
Monday, December 1, 2014 6:37 AM IST
കുവൈറ്റ് സിറ്റി: പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണമിടപാടുകള്‍ക്ക് സര്‍വീസ് നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ കല കുവൈറ്റ് യൂണിറ്റ് സമ്മേളങ്ങള്‍ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

2012 ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പുറത്തുനിന്നും ഇന്ത്യയ്ക്കകത്തേക്ക് അയക്കുന്ന പണമിടപാടിന് സര്‍വീസ് ടാക്സ് ബാധകമല്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇതില്‍ ഭേദഗതി വരുത്തി പണക്കൈമാറ്റത്തിനു ഇന്ത്യയിലുള്ള ഏതെങ്കിലും ബാങ്കിന്‍റെയൊ മണിഎക്സ്ച്ചേഞ്ച് ഏജന്‍സിയുടെയോ സേവനം ഉപയോഗിച്ചാല്‍ അതിനു സര്‍വീസ് ടാക്സ് ഈടാക്കാനാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണ തൊഴിലാളികള്‍ക്ക് അധിക ബാധ്യത വരുത്തിവെയ്ക്കുന്ന ഈ തീരുമാനം. തൊഴിലാളികള്‍ വിദേശത്ത് പോയി അധ്വാനിച്ചു നാട്ടിലേക്കയക്കുന്ന വിദേശനാണ്യം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് നല്‍കുന്ന സംഭാവന പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ 2012 ലെ സ്ഥിതി പുനസ്ഥാപിക്കണമെന്ന് പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ കേരള സര്‍ക്കാരും തയ്യാറാവണമെന്നും സമ്മേളങ്ങള്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

മുസ്തഫയുടെ അധ്യക്ഷതയില്‍ നടന്ന ഹവല്ലി യൂണിറ്റ് സമ്മേളനം കല കുവൈറ്റ് മീഡിയ സെക്രട്ടറി ടി.വി.ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കണ്‍വീനര്‍ മുരളി പുനലൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് പ്രസിഡണ്ട് ജെ.സജി, ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍, മേഖല സെക്രട്ടറി രാജന്‍ കുളക്കട, അബ്ദുല്‍ നിസാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുതിയ ഭാരവാഹികളായി ജൈസണ്‍ പോള്‍ (കണ്‍വീനര്‍) രവീന്ദ്ര കുറുപ്പ്, ഉണ്ണികൃഷ്ണന്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും 13 അംഗം എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു. ഗോപാലന്‍ സ്വാഗതവും ജൈസണ്‍ പോള്‍ നന്ദിയും പറഞ്ഞു.

അബ്ബാസിയ സി യൂണിറ്റ് സമ്മേളനം ചന്ദ്രന്‍ കളരിക്കലിന്‍റെ അദ്ധ്യക്ഷതയില്‍ പ്രസിഡണ്ട് ജെ.സജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കണ്‍വീനര്‍ പ്രിന്‍സ്റന്‍ വാര്‍ഷിക റിപ്പോര്‍ട് അവതരിപ്പിച്ചു. സമ്മേളനം പുതിയ ഭാരവാഹികളായി രാധാകൃഷ്ണന്‍ ഓമല്ലൂരിനെ കണ്‍വീനായും പ്രസാന്ദ് ശങ്കര്‍, അസ്കര്‍ അലി എന്നിവരെ ജോയറ്റ് കണ്‍വീനന്മാരും 20 അംഗ എക്സിക്കുട്ടിവിനെയും തെരഞ്ഞെടുത്തു. ആശംസകള്‍ നേര്‍ന്നുകൊണ്ട് കേന്ദ്ര കമ്മറ്റിക്ക് വേണ്ടി ജോയിന്റ് സെക്രട്ടറി ബാലഗോപാല്‍, സജി തോമസ്മാത്യു, മൈക്കിള്‍ ജോണ്‍സണ്‍, സജിത സക്റിയ എന്നിവരും സംസാരിച്ചു.

മഹാബുള്ളയില്‍ ചേര്‍ന്ന മഹാബുള്ളഡി യൂണിറ്റ് സമ്മേളനം കല കുവൈറ്റ് പ്രസിഡണ്ട് ജെ.സജി ഉദ്ഘാടനം ചെയ്തു. ഗിനീഷ് അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ ബാബു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍സെക്രട്ടറി ടി.വി.ജയന്‍, മേഖല സെക്രട്ടറി അനില്‍ കൂക്കിരി, സുഗതകുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂനിറ്റിന്‍റെ പുതിയ കണ്‍വീനറായി സിംസണ്‍ ജോര്‍ജ്ജിനെയും ജോയിന്റ് കണ്‍വീനര്‍മാരായി ഷാജിയും ജോയി എന്നിവരെയും തെരഞ്ഞെടുത്തു. രാധാകൃഷ്ണന്‍ സ്വാഗതമാശംസിച്ചു.

ഫിന്‍റ്റാസ്എ യൂണിറ്റ് സമ്മേളനം മേഖല സെക്രട്ടറി അനില്‍ കൂക്കിരി ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ രഖീല്‍.കെ.മോഹന്‍ദാസ്, റോയ് നെല്‍സണ്‍ എന്നിവരും പങ്കെടുത്തു. യൂനിറ്റിന്‍റെ കണ്‍വീനറായി ജയന്‍ ഓച്ചിറയെയും ജോയിന്റ് കണ്‍വീനര്‍മാരായി സുഭാഷ്, നിസാമുദ്ദീന്‍ എന്നിവരെയും യൂണിറ്റ് സമ്മേളനം തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍