'മാപ്പി'ന് പുതിയ നേതൃത്വം
Saturday, November 29, 2014 10:25 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) നവംബര്‍ 23ന് ഐസിസി സെന്ററില്‍ പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ ഒരു വര്‍ഷക്കാലം നടന്ന മാപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങള്‍ നല്‍കിയ എല്ലാവിധ പിന്തുണകള്‍ക്കും പ്രോത്സാഹനത്തിനും നന്ദിയും പ്രകാശിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് 2015 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പു നടന്നു. പുതിയ ഭാരവാഹികളായി സാബു സ്കറിയ (പ്രസിഡന്റ്), ഡാനിയേല്‍ പി.

തോമസ് (വൈസ് പ്രസിഡന്റ്), സിജു പി. ജോണ്‍ (ജനറല്‍ സെക്രട്ടറി), ചെറിയാന്‍ കോശി (സെക്രട്ടറി), ജോണ്‍സണ്‍ മാത്യു (ട്രഷറര്‍), വര്‍ഗീസ് പി. തോമസ് (അക്കൌണ്ടന്റ്), അഗസ്റിന്‍ ജോസഫ് (ആര്‍ട്സ്), മാത്യു സ്കറിയ (സ്പോര്‍ട്സ്), അനു സ്കറിയ (യൂത്ത്), സോബി ഇട്ടി (പബ്ളിസിറ്റി), ജോണ്‍ സാമുവല്‍ (എഡ്യുക്കേഷേന്‍), ഫിലിപ്പ് ജോണ്‍ (മാപ്പ് ഐസിസി), ബാബു കെ. തോമസ് (ചാരിറ്റി), ഏലിയാസ് പോള്‍ (ലൈബ്രറി), ടോം തോമസ് (ഫണ്ട് റൈസിംഗ്), ജിജി കോശി (മെംബര്‍ഷിപ്പ്), സാബു ജേക്കബ്, രഞ്ജിത്ത് സ്കറിയ (ഓഡിറ്റര്‍മാര്‍), അലക്സ് അലക്സാണ്ടര്‍, റോയ് ജേക്കബ്, തോമസ് എം. ജോര്‍ജ്, ഐപ് ഉമ്മന്‍ മാരേട്ട് (ബോര്‍ഡ് ഓഫ് ട്രസ്റീസ്) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി എബിന്‍ ബാബു, അരുണ്‍ വര്‍ക്കി, എബി തോമസ്, ബിനു ജേകബ്, ജെയ്മ്സ് ഡാനിയേല്‍, ജിനോ ജോസഫ്, ജെയ്മ്സ് പീറ്റര്‍, ജിജു കുരുവിള, ജോണ്‍ ഫിലിപ്പ്, മാത്യു വര്‍ഗീസ്, രാജേഷ് ജോണ്‍, സരിന്‍ കുരുവിള, ഷാലു പുന്നൂസ്, തോമസ് കുട്ടി വര്‍ഗീസ്, തോമസ് പി. ജോര്‍ജ് എന്നിവരെയും തെരഞ്ഞെടുത്തു.

മുഖ്യ വരണാധികാരിയായി അലക്സ് അലക്സാണ്ടര്‍, ഏബ്രഹാം തോമസ് എന്നിവര്‍ പ്രവര്‍ത്തിച്ചു.

മാപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായ പങ്കാളിത്തവും സഹകരണവും ഉണ്ടാകുവാന്‍ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്നും ഫിലാഡല്‍ഫിയായിലെ മലയാളി സമൂഹത്തിന്റെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും സാമൂഹ്യ നന്മയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും പ്രസിഡന്റ് സാബു സ്കറിയ ആഹ്വാനം ചെയ്തു. പിആര്‍ഒ സോബി ഇട്ടി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: സുമോദ് നെല്ലിക്കാല