സൃഷ്ട്ടി വൈഭവങ്ങളിലൂടെ സ്രഷ്ടാവിനെ അറിയുക: ഡോ. ഹുസൈന്‍ മടവൂര്‍
Saturday, November 29, 2014 10:24 AM IST
മസ്ക്കറ്റ്: മനുഷ്യ സൃഷ്ടിപ്പിന്റെ അല്‍ഭുത പ്രതിഭാസങ്ങള്‍ യഥാര്‍ഥ സൃഷ്ട്ടാവിലേക്കുള്ള അന്വേഷണത്തെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ന്യൂനപക്ഷ ബോര്‍ഡ് കോഓര്‍ഡിനേറ്റര്‍ ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.

മസ്ക്കറ്റ് ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വെളിച്ചം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനനം മുതല്‍ മരണം വരെയും പ്രപഞ്ച പ്രതിഭാസങ്ങളുടെ അത്ഭുതങ്ങളും വിശദീകരിക്കുന്ന 'ദി മെസേജ്' എക്സിബിഷന്‍ മസ്ക്കറ്റ് മുനിസിപ്പല്‍ കൌണ്‍സിലര്‍ സാലിം മുഹമ്മദ് ഹാമിദ് അല്‍ ഗമ്മാരി ഉദ്ഘാടനം ചെയ്തു. 'ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗദീപം' എന്ന വിഷയത്തില്‍ പണ്ഡിതന്‍ അബ്ദുള്‍ ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി.

വെളിച്ചം, ദി ലൈറ്റ് ഖുര്‍ആന്‍ പഠന പദ്ധതിയില്‍ കഴിഞ്ഞ നാലു സെമസ്ററുകളിലായി റാങ്ക് നേടിയവര്‍ക്കും ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്കും മസ്ക്കറ്റ് ഇസ്ലാഹി മദ്രസയില്‍ അഞ്ചാം ക്ളാസ് പൊതു പരീക്ഷ വിജയികള്‍ക്കും മദ്രസാ ഹോളിഡേ പ്രോജക്ടിനുമായി ബദര്‍ അല്‍ സമാ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പി.എ മുഹമ്മദ്, മഹബൂബ് കാസിം (സ്റഡ് ഫാസ്റ്) മുജീബ് റഹ്മാന്‍ (ഒമാന്‍ മെഡിക്കല്‍ കോളജ്). അബ്ദുള്‍ റഹീം (താജ് ഹൈപ്പര്‍ മാര്‍ക്കറ്റ്), ഡോ. ഹംസ പറമ്പില്‍, അബ്ദുള്‍ റസാക്ക് (ഒമാന്‍ ഓവര്‍സീസ്) എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഖുര്‍ആന്‍ പഠന അനുഭവം സാറാ ചാക്കോ, ഷംന മഹമൂദ്, നസീമ അഷ്റഫ്, എസ്.കെ പൊന്നാനി എന്നിവര്‍ പങ്കുവച്ചു. എംഐസി പ്രസിഡന്റ് സിറാജ് ഞെളാട്ട് അധ്യക്ഷത വഹിച്ചു. ഹാഷിം അംഗടിമുഗര്‍, ജരീര്‍ പാലത്ത്, നൌഫല്‍ വയനാട് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം