അബ്ദുള്‍ അസീസിന് നവയുഗം കൊദരിയ ഈസ്റ് യൂണിറ്റ് യാത്രായയപ്പുനല്‍കി
Saturday, November 29, 2014 10:20 AM IST
ദമാം: 20 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന നവയുഗം കൊദരിയ ഈസ്റ് യുണിറ്റ് എക്സിക്യുട്ടിവ് അംഗം അബ്ദുള്‍ അസീസിനു നവയുഗം കൊദരിയ ഈസ്റ് യുണിറ്റ് യാത്രാ അയപ്പ് നല്‍കി.

യുണിറ്റ് പ്രസിഡന്റ് എ.കെ. നഹാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.എസ് താജുദീന്‍ സ്വാഗതവും സെക്രടറി ബിജു നെല്ലില നന്ദിയും പറഞ്ഞു. യുണിറ്റ് രക്ഷാധികരി എസ്. പ്രസന്നന്‍ നവയുഗത്തിന്റെ ഉപഹാരം അബ്ദുള്‍ അസീസിനു കൈമാറി. അഷറഫ് തലശേരി, വിനീഷ് മിഡില്‍ ഈസ്റ്, ബാബു കുട്ടന്‍, നജീബ് പുലിക്കുടി, അബ്ദുള്‍ അസിസ് കോഴിക്കോട്, ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രവാസ ജീവിതം നല്‍കിയ ഒരു പിടി നല്ല സൌഹൃതവും ജീവിത അനുഭവങ്ങളും മാത്രമാണ് തന്റെ 20 വര്‍ഷത്തെ പ്രവാസത്തിന്റെ നീക്കിയിരുപ്പെന്ന് അബ്ദുള്‍ അസീസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം