വടംവലി മത്സരം സംഘടിപ്പിക്കുന്നു
Saturday, November 29, 2014 10:18 AM IST
തായിഫ്: തായിഫ് ബ്രദേഴ്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 12 ന് (വെള്ളി) വടംവലി മത്സരം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

വൈകുന്നേരം നാലിന് മത്സരം ആരംഭിക്കും സമീര്‍ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും കാഷ് അവാര്‍ഡുമാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രാജിസ്ട്രഷനും പന്തളം ഷാജി (പ്രസിഡന്റ്) 0596792118, ജെ. ഷാഫി ഖാന്‍ കുമ്മില്‍(സെക്രട്ടറി) 0507510025, ബിജു ഗോപിനാഥ് അടൂര്‍(ട്രഷറര്‍) 0535618432.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍