ഡോ. എ.കെ.ബി. പിള്ളയുടെ പ്രഭാഷണം വിചാരവേദിയില്‍
Saturday, November 29, 2014 6:47 AM IST
ന്യൂയോര്‍ക്ക്: ഡിസംബര്‍ 14-ന് ഞയറാഴ്ച വൈകിട്ട് ആറിന് ബ്രാഡോക്ക് അവന്യൂവിലൂള്ള (ക്യൂന്‍സ്) കേരള കള്‍ച്ചറല്‍ സെന്ററില്‍, മാനവ വികാസ ശാസ്ത്രജ്ഞനൂം സാഹിത്യ പണ്ഡിതനുമായ പ്രഫ. എ. കെ. ബാലകൃഷ്ണപിള്ള തന്റെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ നവവും പ്രായോഗികവുമായ കാഴ്ചപ്പാടുകളോടു കൂടി മലയാളഭാഷയുടെ സാര്‍വ്വദേശീയ വികാസ സാദ്ധ്യതകളും പ്രക്രിയകളും എന്ന പ്രബന്ധം അവതരിപ്പിക്കുന്നതാണ്. സെക്രട്ടറി സാംസി കൊടുമണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം