ജോസ് കണിയാലി ഷിക്കാഗോ കെസിഎസ് പ്രസിഡന്റ്
Friday, November 28, 2014 10:01 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റായി ജോസ് കണിയാലിയും വൈസ് പ്രസിഡന്റായി റോയി നെടുംചിറയും തെരഞ്ഞെടുക്കപ്പെട്ടു. ജീനോ കോതാലടിയില്‍ (സെക്രട്ടറി), സണ്ണി ഇടിയാലില്‍ (ജോയിന്റ് സെക്രട്ടറി), സ്റീഫന്‍ കിഴക്കേക്കുറ്റ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 2015 - 2016 വര്‍ഷങ്ങളാണ് പ്രവര്‍ത്തന കാലാവധി.

കെസിസിഎന്‍എ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളായി സക്കറിയ ചേലക്കല്‍, ഡാളി കടമുറിയില്‍, ജോസ് മണക്കാട്ട്, ടിനു പറഞ്ഞാട്ട്, തോമസ് പൂതക്കരി, സിറിയക് പുത്തന്‍പുരയില്‍, തങ്കച്ചന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മജു ഓട്ടപ്പള്ളി, ദിലിപ് മാധവപള്ളില്‍, അലക്സ് മുല്ലപ്പള്ളില്‍, പ്രദീപ് മുരിങ്ങോത്ത്, ഡെന്നി പുല്ലാപ്പള്ളില്‍, മാത്യു തട്ടാമറ്റത്തില്‍, സജി തേക്കുംകാട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവരാണ് പുതിയ ലെജിസ്ളേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍. ജെയ്ബു കുളങ്ങരയാണ് പുതിയ ഓഡിറ്റര്‍.

പുതിയ നേതൃത്വം ഐകകണ്ഠേനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ക്രമീകരണങ്ങള്‍ക്ക് ലെയ്സണ്‍ ബോര്‍ഡ് അംഗങ്ങളായ ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍ (ചെയര്‍മാന്‍), സാബു പടിഞ്ഞാറേല്‍ (വൈസ് ചെയര്‍മാന്‍), റ്റെഡി മുഴയന്മാക്കല്‍, മാതാദാസ് ഒറ്റത്തൈക്കല്‍, ജോമോന്‍ ചകിരിയാംതടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കണിയാലി ഷിക്കാഗോ കെസിഎസ് സെക്രട്ടറി, കെസിസിഎന്‍എ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യാ പ്രസ് ക്ളബ് ദേശീയ പ്രസിഡന്റ്, 2002 ഫൊക്കാന ഷിക്കാഗോ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള എക്സ്പ്രസ് പത്രത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്ററായ ജോസ് കണിയാലി 2015 നവംബറില്‍ ഷിക്കാഗോയില്‍ നടത്തുന്ന ആറാമത് ഇന്ത്യാ പ്രസ് ക്ളബ് ദേശീയ കോണ്‍ഫറന്‍സിന്റെ ചെയര്‍മാന്‍ കൂടിയാണ്.

വൈസ് പ്രസിഡന്റ് റോയി നെടുംചിറ കെസിഎസ് സെക്രട്ടറി, മുംബൈ ക്നാനായ കാത്തലിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, കെസിവൈഎല്‍ മലങ്കര ഫൊറോന പ്രസിഡന്റ്, ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് പിആര്‍ഒ, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സെക്രട്ടറി ജീനോ കോതാലടിയില്‍ കെസിവൈഎല്‍. കോട്ടയം അതിരൂപതാ ജനറല്‍ സെക്രട്ടറി, മാന്നാനം കെ.ഇ. കോളജ് യൂണിയന്‍ കൌണ്‍സിലര്‍, കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍, ഐക്കഫ് സോണല്‍ ഓര്‍ഗനൈസര്‍, സിബിസിഐ. യുവജന പ്രതിനിധി തുടങ്ങി വിവിധമേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ കെസിഎസ് ലെജിസ്ളേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍, ലെയ്സണ്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ട്രഷറര്‍ സ്റീഫന്‍ കിഴക്കേക്കുറ്റ്, കെസിഎസ് യുവജനവേദി കോഓര്‍ഡിനേറ്റര്‍, കെസിഎസ് ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, കെസിസിഎന്‍എ നാഷണല്‍ കൌണ്‍സില്‍ അംഗം, സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചര്‍ച്ച് ട്രസ്റി, ഷിക്കാഗോ പ്രവാസി കേരള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡിസംബര്‍ 31 ന് വൈകിട്ട് 10 ന് കെസിഎസ് സംഘടിപ്പിക്കുന്ന പുതുവത്സര സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ കെസിഎസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം