കിഴക്കന്‍ പ്രവിശ്യയില്‍ ഒരു മാസത്തിനിടെ ഒരു ലക്ഷം നിയമ ലംഘനങ്ങള്‍ പിടികുടി
Friday, November 28, 2014 10:01 AM IST
ദമാം: കിഴക്കന്‍ പ്രവിശ്യയില്‍ ഒരുമാസത്തിനിടെ ഒരു ലക്ഷത്തിലേറെ നിയമ ലംഘനങ്ങള്‍ പിടികുടിയാതായി കിഴക്കന്‍ പ്രവിശ്യാ ട്രാഫിക് വിഭാഗം മേധാവി കേണല്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ശമ്പരി അറിയിച്ചു.

ഇവയില്‍ 9929 നിയമ ലംഘനങ്ങള്‍ സിഗ്നല്‍ മറികടന്നുള്ളതാണ്. 30033 നിയമ ലംഘനങ്ങള്‍ തെറ്റായ നിലയില്‍ വാഹനം പാര്‍ക്കു ചെയ്തവരേയും പിടികുടി. പലുടേയും സഞ്ചാരം മുടക്കുന്ന രീതിയിലാണ് ചിലര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത്. സുരക്ഷ ബെല്‍റ്റ് ധരിക്കാതെ 13101 പേരേയും 5065 പേര്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായും കണ്െടത്തി പിടികുടി.

ഡ്രൈവിംഗ് ലൈസന്‍സില്ലാതെയും നമ്പര്‍ പ്ളെയിറ്റില്ലാത്ത വാഹനങ്ങള്‍ ഉപയോഗിച്ചവരും പിടികൂടപ്പെട്ടവരില്‍ ഉള്‍പ്പെടും. വാഹനം കൊണ്ട് അഭ്യാസ പ്രകടനം നടത്തിയ 136 പേരെ പിടികുടിയിട്ടുണ്ട്.

ട്രാഫിക് നിയമം ലംഘിച്ചവരില്‍ 65 ശതമാനവും സ്വദേശികളാണന്നു അദ്ദേഹം പറഞ്ഞു. ട്രാഫിക് നിയമം പാലിക്കാന്‍ എല്ലാവരും തയാറാവണമെന്നു അദ്ദേഹം നിര്‍ദേശിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം