നവീകരിച്ച ആനെപ്പാളയ ഇടവക ദേവാലയം ആശീര്‍വദിച്ചു
Friday, November 28, 2014 8:52 AM IST
ബംഗളൂരു: നവീകരിച്ച ആനെപ്പാളയ സെന്റ് സെബാസ്റ്യന്‍സ് ഇടവക ദേവാലയത്തിന്റെ ആശീര്‍വാദം സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. ധര്‍മാരാം കോളജ് റെക്്ടര്‍ റവ.ഡോ. തോമസ് ഐക്കര ഉദ്ഘാടനം നിര്‍വഹിച്ചു. തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ എപ്പിസ്കോപ്പല്‍ വികാര്‍ റവ. ഡോ. മാത്യു കോയിക്കര, ഇടവക വികാരി ഫാ. ഷാജു പെല്ലിശേരി സിഎംഐ, റവ. ഡോ. പോളച്ചന്‍ കൊച്ചാപ്പിള്ളി, ഫാ. സണ്ണി പുന്നേലിപ്പറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

ആഘോഷമായ ദിവ്യബലിക്കു ശേഷം ഇടവകയിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.