ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് ക്രിസ്മസ്, പുതുവത്സര സമ്മാനങ്ങളുമായി ഫ്ളൈ വേള്‍ഡ് ട്രാവല്‍സ്
Friday, November 28, 2014 8:44 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയായില്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ഇടംനേടിയ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഫ്ളൈ വേള്‍ഡ് ട്രാവല്‍സും കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ കല്യാണ്‍ സില്‍ക്സും ചേര്‍ന്ന് ഓസ്ട്രേലിയായിലെ മലയാളികള്‍ക്കുവേണ്ടി ക്രിസ്മസ് - പുതുവത്സര സമ്മാനങ്ങള്‍ നല്‍കുന്നു.

ഫ്ളൈ വേള്‍ഡ് ട്രാവല്‍സില്‍ നിന്നും എടുക്കുന്ന ടിക്കറ്റിന്റെ കൂടെ സൌജന്യ വൌച്ചറുകള്‍ ലഭിക്കുമ്പോള്‍ കേരളത്തിലെ കല്യാണ്‍സില്‍ക്സിന്റെ ഏത് ഷോറുമില്‍ ചെന്ന് പര്‍ച്ചേസ് ചെയ്യുമ്പോഴും സ്പെഷല്‍ ഡിസ്കൌണ്ട് ഫ്ളൈ വേള്‍ഡ് കസ്റമേഴ്സിന് ലഭിക്കുന്നു. ഫ്ളൈ വേള്‍ഡിന്റെ ഡിസ്കൌണ്ട് വൌച്ചറിന്റെ ഔദ്യോഗികമായ പ്രകാശന കര്‍മം പ്രസിദ്ധ സിനിമാതാരം ആസിഫ് അലി കൊച്ചിയില്‍ നിര്‍വഹിച്ചു.

ഫ്ളൈ വേള്‍ഡ് ട്രാവല്‍സിന്റെ ഡയറക്ടര്‍ റോണി ജോസഫ് സന്നിഹിതനായിരുന്നു. ഫ്ളൈ വേള്‍ഡിന്റെ മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയ വമ്പന്‍ ഓഫറുകള്‍ക്ക് ഡയറക്ടര്‍മാരായ റോണി ജോസഫ്, പ്രിന്‍സ് ജേക്കബ് എന്നിവരെ ബന്ധപ്പെടുക. 041 107 0043, 041 391 4089.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍