ചാവറ പിതാവിന്റെ പ്രതിമ വെംബ്ളി പള്ളിയില്‍
Friday, November 28, 2014 8:42 AM IST
വെംബ്ളി: ഫ്രാന്‍സീസ് മാര്‍പ്പാപ്പ വിശുദ്ധന്മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തേക്കിന്‍ തടിയില്‍ തീര്‍ത്ത പൂര്‍ണകായ പ്രതിമ വെംബ്ളിയിലെ സെന്റ് ജോസഫസ് പള്ളിയില്‍ പ്രതിഷ്ടിക്കപ്പെടുന്നു.

നവംബര്‍ 30 ന് (ഞായര്‍) വൈകുന്നേരം 7.30 ന് ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സിന്റെ റോമന്‍ കത്തോലിക്കാ സഭാ തലവനും വെസ്റ് മിനിസ്റര്‍ അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളസ് വിശുദ്ധന്റെ പ്രതിമ വെഞ്ചിരിച്ചു പ്രതിഷ്ടാ കര്‍മ്മം നിര്‍വഹിക്കും.

വെംബ്ളി സെന്റ് ജോസഫ്സ് റോമന്‍ കാത്തോലിക്കാ പാരീഷിലെ മലയാളി കത്തോലിക്കാ സമൂഹം മുന്‍കൈ എടുത്താണ് ഈ രൂപം തയാറാക്കിയത്. കേരളത്തില്‍ രൂപ കല്‍പ്പന ചെയ്ത്, തേക്കിന്‍ തടിയില്‍ കൊത്തിയെടുത്ത അഞ്ചടി പൊക്കത്തിലുള്ള വിശുദ്ധന്റെ പൂര്‍ണകായ രൂപമാണ് വെംബ്ളിയില്‍ പ്രതിഷ്ടിക്കുക. ഫാ. ജോണ്‍ മേനോങ്കരി സിഎംഐ നേതൃത്വം നല്‍കുന്ന ഇടവക ദേവാലയമാണ് വെംബ്ളിയിലെ സെന്റ് ജോസഫ്സ് പാരീഷ്.

നവംബര്‍ 30 ന് (ഞായര്‍) വൈകുന്നേരം 7.30 ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ ബലിയും രൂപം വെഞ്ചിരിക്കല്‍ ശുശ്രൂഷയും പ്രതിഷ്ടാകര്‍മവും വിശുദ്ധന്റെ നൊവേന അര്‍പ്പണവും നടക്കും. ചാവറ പിതാവിന്റെ തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരവും ഉണ്ടായിരിക്കും.

വെംബ്ളി സെന്റ് ജോസഫസ് പള്ളിയില്‍ നടത്തപ്പെടുന്ന വിശേഷാല്‍ ചടങ്ങുകളിലും ശുശ്രൂഷകളിലും പങ്കു ചേര്‍ന്ന് ചാവറ പിതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് സെന്റ് തോമസ് കേരള കാത്തലിക്ക് കമ്യുണിറ്റി ഏവരെയും സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട ഖീലുെവ’ ജൃലയ്യെല്യൃേ, 339 ഒശഴവ ഞീമറ, ണലായഹല്യ, ഒഅ9 6അഏ.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ