ഡിഎംഎ ആര്‍.കെ പുരം ഏരിയ എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ വിഷയത്തില്‍ ക്ളാസ്
Friday, November 28, 2014 8:41 AM IST
ന്യൂഡല്‍ഹി: ഡിഎംഎ ആര്‍.കെ പുരം ഏരിയ എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ എന്ന വിഷയത്തില്‍ മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ഐപിഎസ് ക്ളാസ് നടത്തുന്നു.

നവംബര്‍ 30ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.45ന് ആര്‍.കെ പുരം സെക്ടര്‍ നാല് ഡിഎംഎ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹൈസ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നതായിരിക്കും ഈ ക്ളാസെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 9810544738.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്