കേരളാ ഹിന്ദുസ് ഓഫ് സൌത്ത് ഫ്ളോറിഡ സര്‍വ്വൈശ്വര്യ പൂജ നടത്തുന്നു
Friday, November 28, 2014 7:18 AM IST
മയാമി: കേരളാ ഹിന്ദുസ് ഓഫ് സൌത്ത് ഫ്ളോറിഡയുടെ ((ഗഒടഎ) ആഭിമുഖ്യത്തില്‍ ഡിസംബര്‍ ആറിന് ശനിയാഴ്ച സര്‍വ്വൈശ്വര്യ പൂജ നടത്തുന്നു. രാവിലെ 9 മണിമുതല്‍ ആരംഭിക്കുന്ന പൂജാദികര്‍മങ്ങളില്‍ ഹൂസ്റനില്‍ നിന്നുള്ള പ്രമുഖ തന്ത്രി ശ്രീ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ഭക്തിനിര്‍ഭരവും ഐശ്വര്യപ്രദായകാവുമായ പൂജാദി കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനു എല്ലാ കെ.എച്ച്.എസ്. എഫ്. കുടുംബംഗങ്ങളെയും, നല്ലവരായ ഹിന്ദുമത വിശ്വാസികളെയും വിനയപൂര്‍വ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.

രാവിലെ ഒമ്പതിന് വിഷ്ണു സഹസ്രനാമ പാരായണം, 9.50-ന്: പൂജ, ആരതി , പത്തിന് ഭാഗവത വന്ദന ശ്ളോക പാരായണം, 10.30-ന് ഭാഗവത പാരായണവും പ്രഭാഷണവും- ഗീത അന്തര്‍ജ്ജനം..
12:50-ന് പൂജ, ആരതി തുടര്‍ന്ന് ഒന്നു മുതല്‍ ണ്ടു വരെ ഉച്ചഭക്ഷണം, രണ്ടിന് നാരായണീയം പാരായണം - ഉണ്ണി കൃഷ്ണന്‍ നമ്പൂതിരി.

വൈകുന്നേരം 4 മണിക്ക് ഭാഗവത സമഗ്രഹ പാരായണവും നാരായണീയം നൂറാമത് ദശക പാരായണവും മാനസ പൂജ, 5.15 മുതല്‍ : ഭഗവതി പൂജയും സര്‍വ്വൈശ്വര്യ പൂജയും തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. വിലാസം: രീാാൌിശ്യേ വമഹഹ വീഹഹ്യീീംറ, 805 ഏഹലിി ുമൃസ ംമ്യ,വീഹഹ്യീീംറ, എഹ 33021

കൂടുതല്‍ വിവരങ്ങള്‍ക്ക് : രാജ് കുമാര്‍ (678)373 2995 (കെ.എച്ച്.എസ്.എഫ് പ്രസിഡന്റ്), പത്മ കുമാര്‍ (305)776 9376 (സെക്രട്ടറി), ബിനീഷ് (954)235 4945. (ട്രഷറര്‍). ലാമശഹ: സവളെ11@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം