കര്‍മലാരാം ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി നിറവില്‍
Thursday, November 27, 2014 10:11 AM IST
ബംഗളൂരു: കര്‍മലാരാം ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ 30 നു നടക്കും.

വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങില്‍ ജെ. അലക്സാണ്ടര്‍ ഐഎഎസ്, നോവലിസ്റ്റ് സുധാരകന്‍ രാമന്തളി, സംവിധായകന്‍ ജേക്കബ് വര്‍ഗീസ് എന്നിവര്‍ ഭദ്രദീപം കൊളുത്തി ജൂബിലി ഉദ്ഘാടനം ചെയ്യും. കര്‍മലാരാം തിയോളജി കോളജ് റെക്്ടര്‍ ഫാ. വിന്‍സെന്റ് ഉതിരാംകുളത്തില്‍ ഒസിഡി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫാ. പാസ്കല്‍ കോറോത്ത് ഒസിഡി ആശംസകളര്‍പ്പിച്ചു പ്രസംഗിക്കും.

കര്‍മലാരാം ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്റെ ഡയറക്്ടറി പ്രകാശനവും വേദിയില്‍ നടക്കും.

അസോസിയേഷന്റെ വിജയത്തിലും വളര്‍ച്ചയ്ക്കും സംഭാവന ചെയ്ത, മുന്‍ ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കും. 2012-13, 2013-14 വര്‍ഷങ്ങളിലെ ഓണാഘോഷ കായികമത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ കുട്ടികളുടെ വിവിധ കലാപരിപാടികളും മജീഷ്യന്‍ ബെന്‍ അവതരിപ്പിക്കുന്ന മാജിക് ഷോയും അരങ്ങേറും. വാര്‍ഷികാഘോഷങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.