മെല്‍ബണില്‍ തൃശൂര്‍ സ്വദേശി നിര്യാതനായി
Thursday, November 27, 2014 8:00 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ നിവാസി ജെയ്മി ജെയിന്‍ (32) നവംബര്‍ 26ന് (ബുധന്‍) വൈകുന്നേരം 4.30 ന് ഒസ്റിന്‍ ആശുപത്രിയില്‍ നിര്യാതനായി. അവിവാഹിതനായ ജെയ്മി, മുറാബിനില്‍ ഓട്ടോമൊബൈല്‍ സ്ഥാപനം നടത്തി വരികയായിരുന്നു.

അഞ്ചു വര്‍ഷമായി മെല്‍ബണില്‍ താമസിക്കുന്ന ജെയ്മി, കരള്‍ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു. ജെയ്മിയുടെ മാതാവും പിതാവും മൂന്നു മാസമായി ഇവിടെയുണ്ട്.

28ന് (വെള്ളി) ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ മൃതദേഹം (ആലൃലമ്ലാി അശൈമിെേരല ഘറേ, 92 അവേലൃീി ഞീമറ, ഛമസഹലശഴവ) പൊതുദര്‍ശനത്തിനുവയ്ക്കും. ഡിസംബര്‍ ഒന്നിന് (തിങ്കള്‍) പരേതന്റെ ആത്മശാന്തിക്കായി ഉച്ചകഴിഞ്ഞ് രണ്ടിന് ക്ളെയ്റ്റണ്‍ റോഡിലെ സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ കുര്‍ബാന ഉണ്ടായിരിക്കും. തുടര്‍ന്ന് സംസ്കാരം സ്പ്രിംഗ് വെയ്ല്‍ ബോട്ടാനിക്കല്‍ സെമിത്തേരിയില്‍ (ടുൃശിഴ്മഹല ആീമിേശരമഹ ഇലാലല്യൃേ, 600 ജൃശിരല ഒം്യ, ടുൃശിഴ്മഹല) നടക്കും.

റിപ്പോര്‍ട്ട് : ജോര്‍ജ് തോമസ്