കെഎച്ച്എന്‍എ ന്യൂയോര്‍ക്ക് റീജിനല്‍ കണ്‍വന്‍ഷന്‍ നടത്തി
Thursday, November 27, 2014 6:40 AM IST
ന്യൂയോര്‍ക്ക്: കെഎച്ച്എന്‍എ ന്യൂയോര്‍ക്ക് റീജിനല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം പ്രസിഡന്റ് ടി.എന്‍.നായര്‍ നിര്‍വ്വഹിച്ചു. തദവസരത്തില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി മുഖ്യപ്രഭാഷണം നടത്തി.

രാവിലെ പത്തിന് പ്രസിഡന്റ് ടി.എന്‍.നായര്‍ നിലവിളക്ക് തെളിയിച്ച് തുടക്കം കുറിച്ചു. തുടര്‍ന്ന് സ്വാമി നികിലാനന്ദജി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി നടത്തിയ ഗീതാ പ്രഭാഷണം ഏവരെയും പിടിച്ചിരുത്തുന്ന ഒന്നായിരുന്നു. ഉച്ചക്ക്ശേഷം കെ.എച്ച്.എന്‍.എ. ഇന്നലെ, ഇന്ന്, നാളെ എന്ന ഒരു ഗ്രൂപ്പ് ചര്‍ച്ച നടത്തുകയുണ്ടായി. കെ.എച്ച്.എന്‍.എ.യുടെ പുരോഗതിക്ക് വളരെ അധികം പ്രയോജനം ചെയ്ത ഈ സെഷന്‍ മോര്‍ഡറേറ്റര്‍ ആയി പ്രവര്‍ത്തിച്ചത് ബിജു ഗോപാലന്‍, കൃഷ്ണരാജ് മോഹന്‍, ഷിബു ദിവാകരന്‍ എന്നിവരായിരുന്നു.

വൈകുന്നേരം നടന്ന പൊതുസമ്മേളനം ട്രസ്റി ബോര്‍ഡ് സെക്രട്ടറി വിനോദ് കെയാര്‍ക്കെയുടെ ആമുഖപ്രസംഗത്തോടെ ആരംഭിച്ചു. ശ്രീകുമാര്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ കെ.എച്ച്.എന്‍.എ. ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍ സ്വാഗതം രേഖപ്പെടുത്തി.
കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ടി.എന്‍.നായര്‍ യോഗം ഉല്‍ഘാടനം നടത്തി. ട്രസ്റി ബോര്‍ഡ് ചെയര്‍ ശശിധരന്‍, രാജു പിള്ള, ഹരികൃഷ്ണന്‍ നമ്പൂതിരി, മാധവന്‍ നായര്‍, ഷിബു ദിവാകരന്‍, മധുപിള്ള, പാര്‍ത്ഥസാരഥി പിള്ള, ഗോപിനാഥകുറുപ്പ്, ഡോ.ഉണ്ണികൃഷ്ണന്‍ തമ്പി, രഘുവരന്‍ നായര്‍, സഹൃദയന്‍ പണിക്കര്‍, ഡോ. പത്മജാ പ്രേം, തങ്കമണി അരവിന്ദ്, ജയചന്ദ്രരാമകൃഷ്ണന്‍, ജനാന്ദനന്‍ തോപ്പില്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.

അതിന് ശേഷം നടന്ന കിക്ക് ഓഫ് ബാഹുലേയന്‍ രാഘവന്റെ നേതൃത്വത്തില്‍ നടന്നു. അമ്പതില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഇതിനോടകം തന്നെ ന്യൂയോര്‍ക്കില്‍ നിന്നും 2015 ഡാളസ്സില്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് രജിസ്റര്‍ ചെയ്തു. കൃഷ്ണരാജ് മോഹന്റെ നന്ദിപ്രകാശത്തോട് കൂടി പൊതുസമ്മേളനം അവസാനിച്ചു. ഹൈന്ദവം മാഗസിന്‍ ചീഫ് എൌിറ്റര്‍ വാസുദേവ പുളിക്കല്‍ ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ക്ക് നല്‍കി പ്രകാശനം നടത്തി. അസോസിയേറ്റ് എഡിറ്റേഴ്സ് ആയ ജയപ്രകാശ് നായര്‍, രാജു ഗോപാല്‍ കുന്നംപള്ളി എന്നിവരും പങ്കെടുത്തു. ഡോ.സുവര്‍ണ്ണ സന്തോഷിന്റെ ഗാനങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

സ്മിത ഹരിദാസിന്റെ നേതൃത്വത്തില്‍ നടന്ന ഡാന്‍സ് പ്രോഗ്രാം ഏവരുടെയും മനം കവരുന്നതായിരുന്നു.

ചില്‍ഡ്രന്‍സ് കോമ്പറ്റീഷന്‍ ബീന മേനോന്‍, സുനില്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. സുധാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന സംഗീത നൃത്ത നാടകം കാണികളുടെ കൈയ്യടി വാങ്ങി. നരവംശ ശാസ്ത്രജ്ഞന്‍ ഡോ.എ.കെ.ബി. പിള്ള, ഹിന്ദു സമൂഹത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ആദരിയ്ക്കുകയുണ്ടായി. കെഎച്ച്എന്‍എ പ്രസിഡന്റ് ടി.എന്‍.നായര്‍ പൊന്നാട അണിയിച്ചു സ്വീകരിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം