ദ്വാരക മലയാളി അസോസിയേഷന്റെ അയ്യപ്പ പൂജ നവംബര്‍ 30ന്
Wednesday, November 26, 2014 10:11 AM IST
ന്യൂഡല്‍ഹി: ദ്വാരക മലയാളി അസോസിയേഷന്റെ അയ്യപ്പ പൂജ നവംബര്‍ 30ന് (ഞായര്‍) നടക്കും. അയ്യപ്പ പൂജാസമിതിയുടെ ആഭിമുഖ്യത്തില്‍ ദ്വാരക സെക്ടര്‍ 14 ലെ ഡിഡിഎ പാര്‍ക്കിലാണ് പരിപാടി. രാവിലെ 5.30ന് ഗണപതി ഹോമത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ഭാഗവത പാരായണം, സംഗീതാര്‍ച്ചന, ഭജന എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്