ഹജ്ജ് വോളന്റിയര്‍മാരെ ആദരിച്ചു
Wednesday, November 26, 2014 10:10 AM IST
അല്‍കോബാര്‍: കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ഹജ്ജ് സെല്ലിന്റെ കീഴില്‍ മക്കയില്‍ വോളന്റിയര്‍ സേവനം നടത്തിയ അക്രബിയ കെഎംസിസി പ്രവര്‍ത്തകരെ

യൂണിറ്റ് പ്രവര്‍ത്തക സംഗമത്തില്‍ ആദരിച്ചു. ഖാദര്‍ പൊന്നാനി, ഇസ്മായില്‍ വേങ്ങര,അന്‍വര്‍ വളാഞ്ചേരി, നൌഷാദ് കരിപ്പൂര്‍ എന്നിവര്‍ക്ക് കേന്ദ്രസമിതിയംഗം മുസ്തഫാ കമാല്‍ കോതമംഗലം ഉപഹാരങ്ങള്‍ നല്‍കി. മുനീര്‍ നന്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇഫ്തിയാസ് അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫാ താമരശേരി സ്വാഗതവും ഇസ്മായില്‍ വേങ്ങര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം