യുഎഇയില്‍ മഴക്കുവേണ്ടി പ്രാര്‍ഥന നവംബര്‍ 27ന്
Wednesday, November 26, 2014 7:39 AM IST
അബുദാബി: യുഎഇലെ എല്ലാ പള്ളികളിലും മഴക്കു വേണ്ടി നവംബര്‍ 27ന് (വ്യാഴം) രാവിലെ ഒമ്പതിന് പ്രാര്‍ഥന നടത്താന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭ്യര്‍ഥിച്ചു, ഇതനുസരിച്ച് യുഎഇലെ പള്ളികളില്‍ പള്ളി ഇമാമുകള്‍ നമസ്കാരശേഷം മഴക്കുവേണ്ടിയുള്ള നമസ്കാരവും ഖുതുബയും നടക്കുമെന്ന് അറിയിച്ചു. ജലക്ഷാമം ഉണ്ടാകുമ്പോള്‍ മഴയ്ക്ക് വേണ്ടിയുള്ള നിസ്കാരം ഇസ്ലാമിലെ ഒരു പുണ്യ ആരാധനകൂടിയാണ്.

റിപ്പോര്‍ട്ട്: ടി.എ മുഹമ്മദ് ഹാജി, ആലൂര്‍