ഏകദിന ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
Wednesday, November 26, 2014 7:39 AM IST
കുവൈറ്റ് : സ്റാര്‍ ലൈറ്റ് വാരിയേഴ്സ് കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷന്റെ (കെഫാക്) സഹകരണത്തോടെ സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ് ഏകദിന ടൂര്‍ണമെന്റ് നവംബര്‍ 28 ന് (വെള്ളി) മിശ്രിഫ് പബ്ളിക് അഥോറിറ്റി ഓഫ് യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ നടക്കും. സെവന്‍സ് ഫോര്‍മാറ്റില്‍ നടത്തുന്ന ഏകദിന ടൂര്‍ണമെന്റില്‍ കുവൈറ്റിലെ പ്രമുഖരായ 18 ഓളം ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഉച്ചകഴിഞ്ഞ് 2.30 മുതല്‍ തുടങ്ങുന്ന ഫുട്ബോള്‍ ഉത്സവം രാത്രിയോളം നീണ്ടുനില്‍ക്കും. ഇന്ത്യയിലെയും കേരളത്തിലെയും പ്രശസ്തരായ കളിക്കാര്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ട് അണിയുന്ന ടൂര്‍ണമെന്റ് റൌണ്ട് റോബിന്‍ അടിസ്ഥാനത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നതന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812, 99783404, 97494035.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍