മിസിസാഗ കേരള അസോസിയേഷന്‍ ക്രിസ്മസ് ഗാല ഡിസംബര്‍ 12ന്
Wednesday, November 26, 2014 7:34 AM IST
മിസിസാഗ: ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടെന്നപോലെ മലയാളി കൂട്ടായ്മയും ഒരുങ്ങി. മിസിസാഗ കേരള അസോസിയേഷന്‍ ക്രിസ്മസ് ഗാല ഡിസംബര്‍ 12ന് (വെള്ളി) ഏഴിന് ടോര്‍ബ്രം റോഡിലുള്ള നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ നടക്കും.

നൃത്തവും സംഗീതവും കളിതമാശകളും സമ്മാനങ്ങളും രുചികരമായ ഭക്ഷ്യവിഭവങ്ങളുമെല്ലാം നിറയുന്ന ആഘോഷത്തിന്റെ ഒരു സന്ധ്യയാണ് അതിഥികളെ കാത്തിരിക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍ അറിയിച്ചു. പങ്കെടുക്കു#ുന്നവര്‍ക്കായി വിവിധ മത്സരങ്ങളുമുണ്ടാകും. മികച്ച വസ്ത്രധാരികളായ ജോഡികളെയും കണ്െടത്തും.

ഡാന്‍ ജോര്‍ജ് ആണ് ഗ്രാന്‍ഡ് സ്പോണ്‍സര്‍, ക്രിസ്മസ് ഗാല ഡിന്നറില്‍ പങ്കെടുക്കാനുള്ള കൂപ്പണുകള്‍ക്കും വിശദവിവരങ്ങള്‍ക്കും പ്രസാദ് നായര്‍ 647 588 1824, തോമസ് ചാക്കോ 647 403 6581. ജോളി ജോസഫ് 647 400 2490. വെബ്സൈറ്റ് ംംം.ാശശൈമൌൈഴമസലൃമഹമമീരശമശീിേ.രീാ

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്