സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹിഫ്ദ് മത്സരം ഡിസംബര്‍ 26 ന്
Tuesday, November 25, 2014 10:11 AM IST
റിയാദ്: സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി കിംഗ് ഖാലിദ് ഫൌണ്േടഷനു കീഴില്‍ നടത്തുന്ന ഖുര്‍ആന്‍ മുസാബഖയുടെ ഭാഗമായി ഹിഫ്ദ് മത്സരം സംഘടിപ്പിക്കുന്നു.

സബ്ജൂണിയര്‍ ബോയ്സ്, സബ്ജൂണിയര്‍ ഗേള്‍സ്, ജൂണിയര്‍ ബോയ്സ്, ജൂണിയര്‍ ഗേള്‍സ്, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.

ഡിസംബര്‍ 26 ന് റിയാദിലായിരിക്കും ഹിഫ്ദിന്റെ ഫൈനല്‍ മത്സരം. അതിന് മുന്നോടിയായി പ്രാദേശിക മത്സരങ്ങള്‍ നടക്കുന്നതാണ്. അതിലെ വിജയികള്‍ക്കാണ് ഫൈനലില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഫൈനല്‍ മത്സരത്തിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ അന്നേ ദിവസം വൈകുന്നേരം നടക്കുന്ന മുസാബഖ സമ്മാനദാന ചടങ്ങില്‍ നല്‍കും.

പ്രാദേശിക മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ റിയാദ്: 05555291838 ഈസ്റേണ്‍ സോണ്‍: 0530059380, വെസ്റേണ്‍ സോണ്‍: 0502387879, സൌത്ത് സോണ്‍: 0590867750, അല്‍ബഖസീം സോണ്‍: 0500413842 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍