സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ഇടവക ആദ്യഫല പെരുന്നാള്‍ 2015 ഏപ്രില്‍ 24ന്
Tuesday, November 25, 2014 8:23 AM IST
കുവൈറ്റ് സിറ്റി: സെന്റ് ബേസില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആദ്യഫല പെരുന്നാള്‍ ആഘോഷദിനം പ്രഖ്യാപിച്ചു. 2015 ഏപ്രില്‍ 24ന് റിഗായി അല്‍ ജഹറ സ്കൂളിലായിരിക്കും പരിപാടികള്‍.

ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് പ്രഖ്യാപനം നടത്തി. വികാരി ഷാജി ജോഷ്വ, മാത്യൂസ് ഓലിക്കല്‍ കോര്‍ എപ്പിസ്കോപ്പ, ട്രസ്റി ബിജു തോമസ്, സെക്രട്ടറി ബിനു ചെമ്പാലയം, ജനറല്‍ കണ്‍വീനര്‍ രാജീവ് വഞ്ചിപ്പാലം, ജോ. കണ്‍വീനര്‍ അലക്സ് മാത്യു എന്നിവര്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍