'ദി മെസേജ് മെഡിക്കല്‍ എക്സിബിഷന്‍' മസ്കറ്റ് അല്‍മസാ ഹാളില്‍
Monday, November 24, 2014 7:08 AM IST
മസ്കറ്റ്: മനുഷ്യോല്‍പ്പത്തി മുതല്‍ പ്രപഞ്ചത്തിന്റെ മഹാവിസ്മയങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍ വിശുദ്ധ ഖുര്‍ആന്റെ വെളിച്ചത്തോടെ സംവദിക്കുന്ന 'ദി മെസേജ്' ഇസ്ലാമിക് എക്സിബിഷനും വെളിച്ചം ഖുര്‍ആന്‍ പഠന സംഗമവും നവംബര്‍ 28,29 (വെള്ളി, ശനി) ദിവസങ്ങളില്‍ റൂവി അല്‍മസാ ഹാളില്‍ നടക്കും.

മസ്കറ്റ് ഇസ്ലാഹി സെന്റര്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച വെളിച്ചം ഖുര്‍ആന്‍ തുടര്‍ പഠന പദ്ധതിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ പിന്നോക്ക ന്യൂനപക്ഷ അംഗം ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യാതിഥിയായിരിക്കും. ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗദീപം എന്ന വിഷയത്തില്‍ പണ്ഡിതന്‍ അബ്ദുള്‍ ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തും.

28 ന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന പഠനാര്‍ഹമായ എക്സിബിഷന്‍ 29 ന് (ശനി) വൈകുന്നേരം സമാപിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉദ്ദേശിച്ച് 30 ഓളം സ്റാളുകളിലായി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലേക്ക് ഏവരും എത്തിച്ചേരണമെന്ന് ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം