യുഎഇ ദേശിയ ദിനാഘോഷ പരിപാടി 'ലഹ് നുല്‍ ഇമാറാത്ത്' നവംബര്‍ 28 ന്
Sunday, November 23, 2014 6:12 AM IST
അബുദാബി: സമന്വയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന യുഎഇ ദേശിയ ദിനാഘോഷ പരിപാടി 'ലഹ് നുല്‍ ഇമാറാത്ത്' നവംബര്‍ 28 ന് (വെള്ളി) അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

സംസ്കാരം, ഐക്യം, സമാധാനം എന്ന സന്ദേശവുമായി നടക്കുന്ന പരിപാടിയില്‍ പ്രഭാഷണം, കലാവിരുന്ന്, ഡോക്കുമെന്‍റ്റി പ്രദര്‍ശനം എന്നിവ നടക്കും. പ്രശസ്ത മാപ്പിളപാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ 'മാപ്പിളപാട്ട് ജീവിതവും സന്ദേശവും' എന്ന വിഷയം അവതരിപ്പിക്കും. ബാവാ ഹാജി, നിഷാദ് റഹ്മാന്‍, മമ്മുട്ടി മുസ്ലിയാര്‍, അബ്ദുള്‍ വാഹിദ് മയ്യേരി, വി.വി. ഫാറൂക്ക്, ഷറഫുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള