മിഫ്ക് ഫുട്ബോള്‍ ടൂര്‍ണമെന്റ്: ടീം വതനി ഹറം ജേതാക്കളായി
Sunday, November 23, 2014 6:10 AM IST
മക്ക: ഇശല്‍ മക്കയുടെ കീഴിലുള്ള മക്ക ഇന്ത്യന്‍ ഫുട്ബോള്‍ ക്ളബ് (മിഫ്ക്)ന്റെ ആഭിമുഖ്യത്തില്‍ ജിദ്ദ, തായിഫ്, മക്ക എന്നീ പ്രദേശങ്ങളിലെ മികച്ച ടീമുകള്‍ മാറ്റുരച്ച ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ടു ഗോളോടെ ടീം വത്തനി ഹറം ജേതാക്കളായി.

സൈദ് പ്ളാസ്റിക് വിന്നേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തില്‍ എട്ടു ടീമുകളാണ് പങ്കെടുത്തത്. ഫുട്ബോള്‍ ടൂര്‍ണമെന്റ് പാലോളി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചെയര്‍ന്മാന്‍ കെ.എം.ബി ബഷീര്‍ അധ്യക്ഷത വഹിച്ചു. മക്ക നിവാസികളുടെ ഫുട്ബോള്‍ മത്സരങ്ങളുടെ വേദിയാകുക എന്ന ചിരകാല സ്വപ്നമാണ് ഈ മത്സരത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. നിറഞ്ഞു കവിഞ്ഞ കാണികള്‍ക്ക് മുന്നില്‍ അരങ്ങേറിയ വാശിയേറിയ ഫുട്ബോള്‍ പോരാട്ടം മക്കാ നിവാസികള്‍ക്ക് പുതുമയുള്ള അനുഭവമാകുകയും ചെയ്തു.

അല്‍ മദീന ഡക്കറേഷന്‍ റണ്ണേഴ്സ് ട്രോഫിക്ക് റയിന്‍ബോ ഷാറല്‍ ഹജ്ജ് ടീം അര്‍ഹരായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ മുജീബ് പൂക്കോട്ടുരും ഷാനിയസ് കുന്നിക്കോടും വിതരണം ചെയ്തു.

മുഖ്യരക്ഷാധികാരികൂടിയായി കുഞ്ഞിമോന്‍ കാക്കിയ മക്ക ഇന്ത്യന്‍ ഫുട്ബോള്‍ ടീം സമൂഹത്തിനു മുന്നിലേക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തിയതോടെയാണ് വാശിയേറിയ കാല്‍പന്തു കളിയുടെ പോരാട്ടത്തിനു തുടക്കം കുറിച്ചത്. മികച്ച ഗോള്‍കീപ്പര്‍ അസ്കര്‍ (അല്‍ മദീന ഡക്ക റേഷന്‍) മികച്ച സ്റോപ്പര്‍ ഗഫൂര്‍ (പ്ളയേഴ്സ് ക്ളബ്) ഏറ്റവും ഗോളടിച്ച കളിക്കാരന്‍ നിസാം (ടീം വത്തനി) എന്നിവരെ തെരഞ്ഞെടുത്തു.

ഹാരിസ് പെരുവള്ളൂര്‍, ബാവ ജഹറാന, കാസിം കുറ്റ്യാടി, നജീബ് മടവൂര്‍, മുജീബ് ഇലാഫ്, റാഫി ചേളന്നൂര്‍, ബാവ മടവൂര്‍, മജീദ് പലസ്തീന്‍, ഇസ്മയില്‍ കാനൂന്‍, ലത്തീഫ് മാവൂര്‍, അല്ലു, ശിഹാബ് ഉമ്മാട്, നൌഷാദ് മാങ്കാവ്, റഷീദ് വയനാട്, സലാം നല്ലളം, റൌഫ് എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

ഫുട്ബോള്‍ പ്രേമികള്‍ക്ക് പരിശീലനവും ക്യാമ്പും ഉടനെ നടത്തുമെന്ന് ക്ളബ് ക്യാപ്റ്റന്‍ ഫാറൂക്ക് വെള്ളുവമ്പ്രം അറിയിച്ചു. സുല്‍ഫി ഉമ്മാട് സ്വാഗതവും സലിം കൊണ്േടാട്ടി നന്ദിയും പറഞ്ഞു. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ അവസാനം വരെ ഈയിടെ മരണപെട്ട സൌദി ഫുട്ബോള്‍ കളിക്കാരായ ആഷിഖ്, ഫാറൂക്, സമാന്‍ എന്നിവരുടെ സ്മരണ നിലനില്‍ക്കുകയും അവര്‍ക്ക് വേണ്ടി ധനസമാഹരണം നടത്തുകയും ചെയ്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍