'മങ്ക' വോളിബോള്‍ മത്സരം അവിസ്മരണീയമായി
Saturday, November 22, 2014 10:34 AM IST
നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: മങ്ക (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) കേരള പിറവി ദിനത്തില്‍ ബേ ഏരിയയില്‍ ആദ്യമായി സംഘടിപ്പിച്ച വോളിബോള്‍ മത്സരം വന്‍ വിജയമായി.

സാന്റമോണ്‍ മേയര്‍ ബില്‍ക്ളാര്‍ക്ക് ഉദ്ഘാടനംചെയ്ത വാശിയേറിയ മത്സരത്തില്‍ മലയാളികള്‍ മാത്രം ഉള്‍പ്പെട്ട പതിനാറുടീമുകള്‍ പങ്കെടുത്തു.സാന്‍ലിറാഡോ വോളിബോള്‍ ക്ളബ് ഒന്നാം സ്ഥാനവും ബേ മലയാളി ക്ളബ് കേരളാ സിക്സെസ് രണ്ടാം സ്ഥാനവും ക്നാനായ ജംബെഴ്സ് മൂന്നാം സ്ഥാനവും വനിതകളുടെ ടീം ആയ ടച്ച്ത്രീ നാലാം സ്ഥാനവും കരസ്ഥമാക്കി.

മങ്ക ജോയിന്റ് സെക്രട്ടറി ബീനയുടെയും ബോര്‍ഡ് മെംബര്‍ സുനില്‍ വര്‍ഗീസിന്റേയും നേതൃത്വത്തില്‍ നടന്ന മത്സരങ്ങള്‍ ആദ്യവസാനം കാണികളില്‍ ആവേശം ഉണര്‍ത്തി. സ്പോണ്‍സര്‍മാരായ തെകേക്ക് ഫാമിലി, ചാള്‍സ് നെല്ലേരി, തേക്വിസ്താ മുതലായവര്‍ വോളിബോള്‍ മത്സരത്തിനു പ്രത്യേക സമ്മാനങ്ങളുമായി എത്തി ആദ്യമത്സരം അവിസ്മരണീയമാക്കി.

വളരെ ആവേശവും, അര്‍പ്പണബോധവും നിറഞ്ഞ പതിനാറുടീമുകളും ധാരാളം കാണികളും സഹായികളും സ്പോണ്‍സേഴ്സുമൊക്കെ ഇനി വരുംവര്‍ഷങ്ങളിലും അതിഗംഭീരമായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തോടെ മങ്ക കേരളപിറവിദിനം ആഘോഷിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം