എംജിഒസിഎസ്എമ്മിന്റെ നേതൃത്വത്തില്‍ വണ്‍ കോണ്‍ഫറന്‍സ് 29ന്
Saturday, November 22, 2014 10:33 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന എംജിഒസിഎസ്എം നവംബര്‍ 29 ന് (ശനി) നാലാമത് വാര്‍ഷിക വണ്‍ കോണ്‍ഫറന്‍സിന് ആതിഥ്യമരുളുന്നു. നോര്‍ത്ത് ഈസ്റ് ഏഷ്യയിലെ ഓറിയന്റല്‍, ഈസ്റേണ്‍ ഓര്‍ത്തഡോക്സ് സഭകളിലെ യുവജനങ്ങളെ ഉദ്ദേശിച്ചാണ് ഈ കോണ്‍ഫറന്‍സ് നടത്തുന്നത്.

ന്യൂജേഴ്സി, റോസ്ലന്‍ഡ് സെയ്ന്റ് നിക്കോളാസ്, കോണ്‍സ്റന്റൈന്‍ ആന്‍ഡ് ഹെലന്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയില്‍ (80 ഘമൌൃലഹ മ്ല, ഞീലെ ഹമിറ ചലം ഖലൃല്യെ 07068) ശനി രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ സഖറിയ മാര്‍ നിക്കോളാവോസ് മെത്രാപോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് മെത്രാപോലീത്താ ജോണ്‍ അബ്ദള്ളാ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷകനായിരിക്കും.

തിന്മയെ ഭയക്കാതിരിക്കുക (സങ്കീര്‍ത്തനങ്ങള്‍ 23:4) എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രധാന ചര്‍ച്ചാവിഷയം. ലോകമെങ്ങും ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനകഥകള്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും. പഴയകാലത്തെയും ആധുനിക കാലത്തെയും രക്തസാക്ഷികളെക്കുറിച്ച് യുവജനങ്ങള്‍ക്ക് കോണ്‍ഫറന്‍സില്‍ അവബോധം നല്‍കും.

ഓര്‍ത്തഡോക്സ് വിശ്വാസം മുറുകെപ്പിടിക്കാനും പിന്തുടരാനും യുവജനതയെ പ്രോത്സാഹിപ്പിക്കുക, വൈദിക സമൂഹവും യുവനേതൃനിരയുമായി ഊഷ്മള ബന്ധം ഉറപ്പിക്കുക എന്നിവ കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു. ഓര്‍ത്തഡോക്സ് വിശ്വാസം ഇത്രയേറെ ആളുകള്‍ പങ്കിടുന്നത് അനുഭവിച്ചറിയുന്നത് സഭയുടെ പാരമ്പര്യത്തെകുറിച്ച് യുവസമൂഹത്തിനിടയില്‍ മതിപ്പു വളര്‍ത്തുമെന്ന് പ്രതീക്ഷയുമുണ്ട്.

സഹോദരസഭയായ കോപ്ടിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഡേവിഡ് മെത്രാപോലീത്തയുടെ നേതൃത്വത്തിലാണ് ഇതുവരെ വണ്‍ കോണ്‍ഫറന്‍സുകള്‍ നടന്നുവന്നത്. അഞ്ചുവര്‍ഷം മുമ്പ് ന്യൂജേഴ്സി ബെല്‍വില്ലിലുള്ള കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന യൂത്ത് ബൈബിള്‍ സ്റഡി പ്രോഗ്രാം നയിക്കാന്‍ വിജയ് തോമസ് ശെമ്മാശന്‍ ക്ഷണിക്കപ്പെട്ടതാണ് വണ്‍ കോണ്‍ഫറന്‍സ് എന്ന ചിന്തയ്ക്ക് തുടക്കമിട്ടത്. കോപ്റ്റിക്, ഇന്ത്യന്‍ സഭകളില്‍ നിന്നും നൂറിലേറെ യുവാക്കള്‍ പങ്കെടുത്ത ബൈബിള്‍ സ്റഡി പ്രോഗ്രാമിന്റെ വിജയം കണ്ട് വിജയ് ശെമ്മാശനും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയിലെ ഡോ. ജോണ്‍ മാലേകും ചേര്‍ന്നാണ് ഇപ്പോഴത്തെ വിപുലമായ കോണ്‍ഫറന്‍സ് പ്ളാന്‍ ചെയ്ത് നടപ്പാക്കിയത്.

ഫാ. വിജയ് തോമസിനും ഡോ. ജോണ്‍ മാലേകിനുമൊപ്പം എംജിഒസിഎസ്എം വൈസ് പ്രസിഡന്റ് ഫാ. വി.എം ഷിബു, എംജിഒസിഎസ്എം ഭദ്രാസന സെക്രട്ടറി മനോജ് വര്‍ഗീസ് എന്നിവരും കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റ് ചെയ്യും.

ംംം.ീിലീൃവീേറീഃ.ീൃഴ ല്‍ 15 ഡോളര്‍ നല്‍കി രജിസ്ട്രേഷന്‍ നടത്താം. പങ്കെടുക്കുന്നവര്‍ നേരത്തേ തന്നെ ഓണ്‍ലൈന്‍ ആയി രജിസ്ട്രേഷന്‍ നടത്തണമെന്ന് മാര്‍ നിക്കോളോവോസ് ഒരു കല്‍പ്പനയിലൂടെ ആഹ്വാനം ചെയ്തു.

സമ്മേളനസ്ഥലത്ത് രജിസ്ട്രേഷന് 20 ഡോളര്‍ നല്‍കണം. എല്ലാ പ്രായക്കാര്‍ക്കും കോണ്‍ഫറന്‍സില്‍ സംബന്ധിക്കാമെങ്കിലും 13 മുതല്‍ 28 വയസ് വരെ പ്രായമുള്ള യുവ സമൂഹത്തെയാണ് പ്രധാനമായും കോണ്‍ഫറന്‍സ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാ ഇടവകകളിലെയും വൈദികരുടെയും ഡീക്കന്‍മാരുടെയും എംജിഒസിഎസ്എം അംഗങ്ങളുടെയും പ്രാര്‍ഥനാ പൂര്‍ണമായ സഹകരണവും സാന്നിധ്യവും കോണ്‍ഫറന്‍സിലുണ്ടാവണമെന്ന് മാര്‍ നിക്കോളോവോസ് മെത്രാപോലീത്തയും എംജിഒസിഎസ്എം നേതൃത്വവും അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. വിജയ് തോമസ്: (732) 766 3121, ഫാ. വി.എം ഷിബു: (312) 927 7045, മനോജ് വര്‍ഗീസ്: (240) 506 6694.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍