കണ്ണൂര്‍ സ്വദേശി തുമൈറില്‍ ജീവനൊടുക്കിയ നിലയില്‍
Saturday, November 22, 2014 10:32 AM IST
റിയാദ്: റിയാദില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെ അല്‍ ഖസീം റോഡിലെ തുമൈറില്‍ കഴിഞ്ഞ ദിവസം മലയാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്െടത്തി.

കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാട് സ്വദേശി പുത്തന്‍ മാങ്ങോട് മധുസൂധനന്‍ (55) ആണ് താമസസ്ഥലത്ത് ജീവനൊടുക്കിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന മധുസൂധനന്‍ കൂടെ ജോലി ചെയ്യുന്ന കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി വാജിദിനോടൊപ്പം രാവിലെ ജോലിക്ക് പോകാനിറങ്ങിയതായിരുന്നു. എന്നാല്‍ ബാത്ത് റൂമില്‍ പോയി വരാമെന്ന് പറഞ്ഞ് മടങ്ങിപ്പോയ മധുസൂതനന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞും ജോലിക്കെത്താതിരുന്നതിനെത്തുടര്‍ന്ന് വാജിദ് അന്വേഷിച്ച് പോവുകയായിരുന്നു. മൊബൈല്‍ ഫോണിലും മറുപടി നല്‍കാതിരുന്ന മധുസൂധനനെ സ്പോണ്‍സറുടെ സ്വകാര്യ വര്‍ക്ഷോപ്പില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്െടത്തി.

വാജിദ് അറിയിച്ചതിനെത്തുടര്‍ന്ന് സ്പോണ്‍സര്‍ സ്ഥലത്തെത്തി പോലീസിനെ വിളിക്കുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മരണ കാരണം വ്യക്തമല്ല. കൃഷ്ണന്‍ - ജാനകി ദമ്പതികളുടെ മകനായ മധുസൂധനന്റെ ഭാര്യ പുഷ്പ. അമലേഷ്, വൈശാഘ്, വിശാദ്, അര്‍പ്പിത എന്നിവര്‍ മക്കളാണ്.

മൃതദേഹം തുമൈര്‍ ആശുപത്രി മോര്‍ച്ചറിയില്‍.

മൃതദേഹം നാട്ടിലയക്കുന്നതിനുള്ള അനന്തര നടപടികള്‍ക്കായി തുമൈര്‍ കെഎംസിസി യൂണിറ്റും റിയാദ് കണ്ണൂര്‍ ജില്ലാ കെഎംസിസി ട്രഷറര്‍ ഷാനവാസ് ആറളവും രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍