ഡാളസ് സെലി ബ്രന്റ്സ് ഒരുക്കുന്ന സംഗീത സായാഹ്നം ഡിസംബര്‍ ഏഴിന് ഡാളസില്‍
Saturday, November 22, 2014 8:41 AM IST
ടെക്സസ്: കേള്‍വിക്കാരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന പ്രത്യാശ ഗാനങ്ങള്‍ ആലപിച്ച് ക്രൈസ്തവ സംഗീത ലോകത്തില്‍ നിറഞ്ഞു നിന്നിരുന്ന അനുഗ്രഹീത യുവഗായകന്‍ ചിക്കു കുറിയാക്കോസിന് സ്മരണാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനായി ഡാളസ് സെലിബ്രന്റസ് ഡാളസില്‍ സംഗീത സായാഹ്നം ഒരുക്കുന്നു.

ഡിസംബര്‍ ഏഴിന് (ഞായര്‍) വൈകിട്ട് 6.30 ന് മസ്കിറ്റ് ബാണ്‍സ് ബ്രിഡ്ജ് ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലാണ് ഗാനശുശ്രൂഷ.

ഡാളസ് - ഫോര്‍ട്ട്വര്‍ത്തിലെ ഗായകര്‍ ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, മലയാള ഗാനങ്ങള്‍ ആലപിക്കും. ഇവാ തോമസ് ജോണ്‍, കെ.ജി. ജോര്‍ജ് തുടങ്ങിയവര്‍ സന്ദേശങ്ങള്‍ നല്‍കും. പ്രവേശനം സൌജന്യമാണ്.

ഏവരേയും സംഗീത ശുശ്രൂഷയിലേക്ക് സാദരം ക്ഷണിക്കുന്നതായി ഭാരവാഹികളായ തോമസ് ജോണ്‍ (കോഓര്‍ഡിനേറ്റര്‍), റോയി വര്‍ഗീസ് (സെക്രട്ടറി), ബ്ളസന്‍ ജേക്കബ് (ട്രഷറര്‍) ജസ്റിന്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് ജോണ്‍: 214 500 8566, ജസ്റിന്‍ വര്‍ഗീസ് : 214 466 9922.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍