ജോസഫ് മാര്‍ പണ്ടാരശേരിക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി
Saturday, November 22, 2014 8:39 AM IST
ന്യൂയോര്‍ക്ക്: കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന് ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.

ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ പുതുതായി പണി തീര്‍ത്ത പാരീഷ് ഹാളിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതിനാണ് പണ്ടാരശേരില്‍ പിതാവ് ന്യൂയോര്‍ക്കില്‍ എത്തി ചേര്‍ന്നത്.

നവംബര്‍ 22ന് (ശനി) വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടനകര്‍മ്മത്തിനുശേഷം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പ്രോഗ്രാമിനെ ആകര്‍ഷകമാക്കുന്നതാണ്.

റിപ്പോര്‍ട്ട്: ജോസ് ചുമ്മാര്‍