കുടിയേറ്റ നിയമത്തില്‍ കാതലായ ഭേദഗതിക്ക് തയാറായി പ്രസിഡന്റ് ഒബാമ
Saturday, November 22, 2014 8:39 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ കുടിയേറ്റ നിയമത്തില്‍ തന്റെ എക്സിക്യൂട്ടീവ് അധികാരത്തിലൂടെ കാതലായ ഭേദഗതിക്ക് പ്രസിഡന്റ് ബറാക് ഒബാമ നിര്‍ദേശം നല്‍കി. ഇതിലൂടെ നാലു ലക്ഷം അധികൃത കുടിയേറ്റക്കാര്‍ക്കും, 50 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കും പ്രയോജനം ലഭിക്കും.

അധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യയില്‍ നിന്ന് എച്ച് 1 ബി വീസയില്‍ വന്നിട്ടുള്ള മഹാഭൂരിപക്ഷത്തിനാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് ഇമിഗ്രേഷന്‍ വോയ്സ് ദേശീയ വൈസ് പ്രസിഡന്റ് സാം ആന്റോ പുത്തന്‍കളം പറഞ്ഞു.

എച്ച്1 ബി വീസയില്‍ വന്നിട്ടുള്ള വിദഗ്ധ ജോലിക്കാര്‍ക്കുവേണ്ടി കഴിഞ്ഞ എട്ടുവര്‍ഷമായി ലോബിയിംഗ് നടത്തിവരുന്ന ഏജന്‍സിയാണ് ഇമിഗ്രേഷന്‍ വോയ്സ്. താഴെപ്പറയുന്ന ഭേദഗതികളാണ് നടപ്പാക്കുക.

1. ഫാമിലി സ്പോണ്‍സറിംഗ് കാറ്റഗറിയില്‍ ബാക്ക്ലോഗ് (ആമരസഹീഴ) നീക്കം ചെയ്യുക.

2. വിവിധ ഋആ, എമാശഹ്യ കാറ്റഗറിയില്‍ കൂടുതല്‍ ഗ്രീന്‍കാര്‍ഡ് അനുവദിക്കുക.

3. എച്ച് 1 ബി ഡിപ്പന്റന്റ് സ്പോസിന് (ഉലുലിറമി ടുീൌലെ) വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക.

4. ക140 അപ്രൂവ് ചെയ്തവര്‍ക്ക് വീസ നമ്പര്‍ കറന്റ് ആകാതെ ക485 ഫയല്‍ ചെയ്യാന്‍ അവസരം നല്‍കുക.

5. ജോബ് മൊബൈലിറ്റി അനുവദിക്കുക

6. ഫോറിന്‍ എന്റര്‍പ്രണേഴ്സിന് പ്രത്യേക സ്റാര്‍ട്ടപ് വീസയും, ഇന്‍വെസ്റര്‍ ഗ്രീന്‍കാര്‍ഡും

7. ടഠഋങ കോഴ്സുകള്‍ അമേരിക്കന്‍ സര്‍വ്വകലാശാലിയില്‍ നിന്ന് പൂര്‍ത്തിയാക്കിവര്‍ക്ക് താമസംവിനാ ഗ്രീന്‍കാര്‍ഡ് അനുവദിക്കുക.

തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് ഹൈ സ്കില്‍ഡ് ലീഗല്‍ ഇമിഗ്രേഷന്‍ കാറ്റഗറിയിലെ ഭേദഗതികള്‍.

വൈറ്റ് ഹൌസ് ഇമിഗ്രേഷന്‍ സ്റാഫുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയാണ് ഇമിഗ്രേഷന്‍ വോയ്സ് ഈ ആവശ്യങ്ങള്‍ പ്രസിഡന്റിന്റെ മുന്നിലെത്തിച്ചതെന്ന് സാം ആന്റോ പുത്തന്‍കളം അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുത്തന്‍കുളം