വെല്‍ഫെയര്‍ കേരള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മരുഭൂ സ്പര്‍ശം നവംബര്‍ 28 ന്
Saturday, November 22, 2014 8:38 AM IST
കുവൈറ്റ് സിറ്റി: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സുമായി ചേര്‍ന്ന് വെല്‍ഫെയര്‍ കേരള കുവൈറ്റ് മരുഭൂമിയിലെ ആട്ടിടയന്മാര്‍ക്ക് കുവൈറ്റിലെ കൊടും തണുപ്പില്‍ നിന്നും രക്ഷ കിട്ടാന്‍ ആവശ്യമായ ജാക്കറ്റുകളും കമ്പിളിയും അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്യുന്നു.

വെല്‍ഫെയര്‍ കേരള കുവൈറ്റിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'മരുഭൂ സ്പര്‍ശം 2014' എന്ന പേരില്‍ നവംബര്‍ 28 ന് (വെള്ളി) രാവിലെ മുതല്‍ നടപ്പാക്കുന്ന പദ്ധതി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള മരുഭൂമികളില്‍ ആട് ജീവിതം നയിക്കുന്ന പാവങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശം നല്‍കുകയാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നു വെല്‍ഫെയര്‍ കേരള കുവൈറ്റ് ഭാരവാഹികള്‍ പറഞ്ഞു.

സാഹസികതയും സേവനവും ഒരുമിക്കുന്ന ഈ പദ്ധതിയില്‍ സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ 50222602, 99428356 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍