അല്‍കോബാര്‍ നവോദയ സ്നേഹ സംഗമം സംഘടിപ്പിച്ചു
Friday, November 21, 2014 8:15 AM IST
ദമാം: പ്രവാസി സമുഹത്തിലെ സാമൂഹിക, സാംസ്കാരിക ജീര്‍ണതകള്‍ക്കെതിരെ കിഴക്കന്‍ പ്രവിശ്യയിലെ നവോദയ സാംസ്കാരിക വേദി തുടക്കമിട്ട 'സ്നേഹ സംഗമം' അല്‍കോബാര്‍ നവോദയയുടെ കീഴിലുള്ള വിവിധ യൂണിറ്റുകളിലായി തുടക്കം കുറിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ബഗ്ളഫ് യുണിറ്റ് നേതൃത്വത്തില്‍ നടത്തിയ സ്നേഹ സംഗമത്തില്‍ പ്രവാസി സമൂഹത്തിലെ ഒട്ടനവധി അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ നവോദയ കേന്ദ്ര കമ്മിറ്റി ജോയിന്റ് ട്രഷറര്‍ സുധാകരന്‍ കായംകുളം വിഷയം അവതരിപ്പിച്ചു. യൂണിറ്റ് ആക്റ്റിംഗ് പ്രസിഡന്റ് ജബാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവോദയ രക്ഷാധികാരി അസാദ് തിരൂര്‍, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് പവനന്‍ മൂലക്കല്‍, കേന്ദ്ര കമ്മിറ്റി അംഗം ത്യാഗരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു പ്രസംഗിച്ചു. യുണിറ്റ് സെക്രട്ടറി പ്രഹളാദന്‍ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

അക്രബിയ യുണിറ്റ് നേതൃത്വത്തില്‍ നടത്തിയ സ്നേഹ സംഗമത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം പ്രകാശന്‍ നെടുംകണ്ടി വിഷയം അവതരിപ്പിച്ചു. യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് സദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവോദയ രക്ഷാധികാരി അംഗം പ്രഭാകരന്‍ കണ്ണൂര്‍, ഏരിയ സെക്രട്ടറി റഹിം മടത്തറ, തുടങ്ങിയവര്‍ പങ്കെടുത്തു പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി വിജയകുമാര്‍ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം