'കുടുംബങ്ങള്‍ തിരുക്കുടുംബങ്ങള്‍ ആകണം'
Thursday, November 20, 2014 10:10 AM IST
മസ്കറ്റ്: ഓരോ കുടുംബങ്ങളും തിരുക്കുടുംബങ്ങളായി മാറണമെന്ന് ഫാ. സരീഷ് തോണ്ടാംകുഴി ഒഎഫ്എം കപ്പുച്ചിന്‍. റുവി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയില്‍ നടന്നുവരുന്ന വാര്‍ഷിക ധ്യാനത്തിന്റെ നാലാം ദിവസം നടത്തിയ സുവിശേഷ പ്രഘോഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിമാനായ വിശുദ്ധ ഔസേപ്പിനെയും പരിശുദ്ധ മറിയത്തെയും അവര്‍ക്ക് കീഴ്പ്പെട്ട് ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നു വന്ന യേശുവിനെ മാതൃകയാക്കാന്‍ ഫാ. സരീഷ് വിശ്വാസികളെ ആഹ്വാനം ചെയ്തു.

ധ്യാനത്തിന്റെ സമാപന ദിവസമായ വ്യാഴാഴ്ച രാത്രി എട്ടിന് മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാന, ധ്യാനപ്രസംഗം തുടര്‍ന്ന് സ്നേഹ വിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം