ദേശീയദിനാഘോഷം: ഇബ്ര കെഎംസിസി പങ്കെടുത്തു
Thursday, November 20, 2014 5:44 AM IST
മസ്കറ്റ്: ഒമാന്റെ നാല്‍പ്പത്തിനാലാമത് ദേശീയ ദിനാഘോഷങ്ങളില്‍ ഇബ്ര നിവാസികള്‍ സജീവമായി പങ്കെടുത്തു.സ്വദേശികള്‍ക്കൊപ്പം ഇബ്ര അലായയില്‍ നടന്ന റാലിയില്‍ കേരളാ മുസ്ളീം കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഖുര്‍ആന്‍ സ്റഡി സെന്റര്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. കെഎംസിസി നേതാക്കളായ മഹമൂദ് ഹാജി, മര്‍സൂക്ക് പയ്യോളി നാസ്സര്‍, പി .ഹുസൈന്‍, മുസ്തഫ, സലിം, ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം