വിജയവാഡാ സിദ്ധാര്‍ഥ മെഡിക്കല്‍ കോളജ് പൂര്‍വ വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ ധനസമാഹരണം നടത്തി
Wednesday, November 19, 2014 10:11 AM IST
ഡാളസ്: കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ വിസാഖ് സിറ്റിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡാളസില്‍ നിന്നും ധനസഹായം. നവംബര്‍ 16 ന് (ഞായര്‍) ഇര്‍വിംഗില്‍ സംഘടിപ്പിച്ച സിദ്ധാര്‍ഥ മെഡിക്കല്‍ കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലാണ് ആന്ധ്രാപ്രദേശ് ഗവണ്‍മെന്റിന് സഹായ ധനമായി 55,000 ഡോളര്‍ നല്‍കുന്നതിനുളള സംഭാവനകള്‍ ലഭിച്ചത്. സിദ്ധാര്‍ഥ മെഡിക്കല്‍ കോളജ് അലൂമ്നി ഭാരവാഹികളായ ഡോ. സതീഷ് കുമാര്‍, ഡോ. അരുണ്‍ മിത്ര, ഡോ. റെഹമ, ഡോ. വാംസി, ഡോ. സുമന്‍, ഡോ. വിനയ, ഡോ. സുധമയില്‍ എന്നിവര്‍ ചേര്‍ന്ന് പിരിച്ചെടുത്ത തുക റ്റാനാ സൌത്ത് വെസ്റ് പ്രതിനിധി ഡോ. രാജേഷിനെ ഏല്‍പ്പിച്ചു.

പൂര്‍വ വിദ്യാര്‍ഥികളുടെ ഈ സംരംഭത്തെ ഡോ. രാജേഷ് പ്രത്യേകം അഭിനന്ദിക്കുയും ലഭിച്ച തുക ആന്ധ്രാ ഗവണ്‍മെന്റിനെ ഏല്‍പ്പിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ചടങ്ങില്‍ റ്റാനാ മുന്‍ പ്രസിഡന്റുമാരായ ഡോ. നവനീത കൃഷ്ണ, ഡോ. പ്രസാദ് തോട്ടക്കുറ, റ്റാനാ ബോര്‍ഡ് അംഗം റാം, മുരളി, ശ്രീകാന്ത്, മജ്ജു. ലത, ഉമ, സാംബദോദാ, വിനോദ്, ശിവ, ഡായ്ലിംഗ് അനില്‍ തുടങ്ങിയവര്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍