ഡോ. മുഹമ്മദ് അഷ്റഫ് മലൈബാരി റിയാദിലെത്തുന്നു
Wednesday, November 19, 2014 8:37 AM IST
റിയാദ്: മദീനയിലെ മലിക് ഫഹദ് ഖുര്‍ആന്‍ കോംപ്ളക്സിലെ ഖുര്‍ആനിക ഗവേഷകനും പ്രമുഖ പണ്ഡിതനുമായ ഡോ. മുഹമ്മദ് അഷ്റഫ് മലൈബാരി നവംബര്‍ 21 ന് (വെള്ളി) വൈകുന്നേരം എട്ടിന് റിയാദില്‍ പ്രഭാഷണം നടത്തുന്നു.

റിയാദ് അസീസിയ ജാലിയാത്തിലെ മലയാള വിഭാഗമാണ് മലയാളികള്‍ക്കായുള്ള വെളിച്ചം സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തിന്റെ പ്രചാരണോദ്ഘടനം ഷെയ്ഖ് ഹമൂദ് ബിന്‍ നാസിര്‍ അല്‍ബാഹിലി നിര്‍വഹിച്ചു.

സമകാലിക ചുറ്റുപാടുകളില്‍ മനുഷ്യര്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളില്‍ എങ്ങനെയാണ് ജീവിതം മുന്നോട്ട് നയിക്കേണ്ടതെന്ന് അദ്ദേഹം വിശദമാക്കും. അസീസിയായിലെ ജാലിയാത്തിന് സമീപമുള്ള അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് മസ്ജിദിലാണ് പ്രഭാഷണം. സൌദി മതകാര്യ വകുപ്പിലെ പ്രമുഖ പണ്ഡിതന്‍ ഷെയ്ഖ് ഹമദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ അത്വീഖ് ഉദ്ഘാടനം ചെയ്യും. മതകാര്യ വകുപ്പിന്റെ അസീസിയ ബ്രാഞ്ച് പ്രതിനിധികളായ ഷേയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ മുഹമ്മദ് അശഅ്ലാന്‍, ഷെയ്ഖ് ഹമൂദ് ബിന്‍ നാസര്‍ അല്‍ബാഹിലി എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. ഷെയ്ഖ് അബ്ദുറഹ്മാന്‍ അല്‍ഈദാന്‍, ഷെയ്ഖ് അബ്ദുള്‍ ലത്തീഫ് ബിന്‍ അബ്ദുസമദ് അല്‍കാതിബ്, സുഫ്യാന്‍ അബ്ദുസലാം, ഉനൈസ് ബിന്‍ കാസിം, നൌഫല്‍ മദീനി എന്നിവര്‍ പ്രസംഗിക്കും. ഫാമിലികള്‍ക്ക് പ്രത്യേക സൌകര്യം തയാറാക്കിയിട്ടുണ്െടന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 0500885787, 0502836552, 0502810522.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍