റിയാദില്‍ തിരുവനന്തപുരം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
Wednesday, November 19, 2014 8:37 AM IST
റിയാദ്: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പുളിമാന്‍, ഐഎസ്ആര്‍ ജംഗ്ഷനിന്‍ സ്വദേശിയായ ശ്രീകുമാര്‍ (54) ദമാം - റിയാദ് ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു.

ശ്രീകുമാറും സഹപ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ സ്വദേശിയും സഞ്ചരിച്ചിരുന്ന കാര്‍ മുന്നില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ശ്രീകുമാര്‍ തല്‍ക്ഷണം മരിച്ചു. അസീസിയയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

യമുനയാണ് ഭാര്യ. യദുരാജ് (14), ശ്രീതു (10) എന്നിവര്‍ മക്കളാണ്.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍