ഒമാനില്‍ നവംബര്‍ 26, 27 പൊതുഅവധി
Wednesday, November 19, 2014 8:35 AM IST
മസ്കറ്റ്: ദേശീയ ദിനം പ്രമാണിച്ച് ഒമാനിലെ പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് നംവബര്‍ 26, 27 (ബുധന്‍, വ്യാഴം) തീയതികള്‍ അവധി ആയിരിക്കും.

ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമായി. വെള്ളി, ശനി എന്നീ അവധി ദിവസങ്ങള്‍ കൂടി ചേരുമ്പോള്‍ നാലു ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം