തറവാട് റിയാദ് ഇന്റര്‍ സ്കൂള്‍ ക്വിസ് സംഘടിപ്പിച്ചു
Wednesday, November 19, 2014 8:35 AM IST
റിയാദ്: മലയാളി കുടുംബ കൂട്ടായ്മയായ തറവാട് വിന്റര്‍ ഈവന്റ്സിന്റെ ഭാഗമായി ശിശുദിനാഘോഷവും ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

വിവിധ സ്കൂള്‍ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ന്യൂ മിഡില്‍ ഈസ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ടീം വിജയികളായി. ആഘോഷ പരിപാടികള്‍ റോജി മാത്യു ഉദ്ഘാടനം ചെയ്തു.

ക്വിസ് മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂള്‍, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ബോയ്സ് എന്നിവര്‍ കരസ്ഥമാക്കി. തറവാട് പ്രസിഡന്റ് സണ്ണി കുരുവിള സമ്മാനദാനം നിര്‍വഹിച്ചു. കണ്‍വീനര്‍ മാത്യു ജേക്കബ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍