ബിഷപ്പ് തോമസ് സാമുവേല്‍ സിഎസ്ഐ സഭ ആക്ടിംഗ് മോഡറേറ്റര്‍
Wednesday, November 19, 2014 6:04 AM IST
ഷിക്കാഗോ: മധ്യകേരള മഹായിടവകയുടെ മുന്‍ അദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് സാമുവേല്‍ തിരുമേനിയെ ദക്ഷിണേന്ത്യാ സഭയുടെ (സിഎസ്ഐ) ആക്ടിംഗ് മോഡറേറ്ററായി സഭയുടെ പരമോന്നത സമിതിയായ സിനഡ് നിയമിച്ചു. സഭാ തലവനായ ബിഷപ്പ് ദൈവാശീര്‍വാദം വിദേശ പര്യടനത്തിനായിരിക്കുന്നതിനാലാണ് ഈ നിയമനം. മധ്യകേരളത്തില്‍ നിന്നും ഈ സ്ഥാനത്തേക്ക് വരുന്ന ആദ്യ വ്യക്തിയാണ്. തലവടി കാഞ്ഞിരപ്പള്ളി -വാലായില്‍ കുടുംബാംഗമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം