പഠന സഹവാസം സംഘടിപ്പിച്ചു
Tuesday, November 18, 2014 10:18 AM IST
ജിദ്ദ: പ്രവാസി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ക്കായി പഠന സഹവാസം സംഘടിപ്പിച്ചു. പ്രസിഡന്റ് ശ്യാം ഗോവിന്ദ് ഉദ്ഘാടനം ചെയ്തു.

സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആവശ്യമായ ശിക്ഷണങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംഘടനക്ക് ബാധ്യതയുണ്െടന്ന് അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത വിഷയങ്ങളിലായി ഉസ്മാന്‍ പാണ്ടിക്കാട്, ഷിനോജ് പീറ്റര്‍, ഇസ്മായില്‍ കല്ലായി എന്നിവര്‍ പഠന ക്ളാസുകള്‍ നയിച്ചു. വോട്ടേഴ്സ് ലിസ്റില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് ഷാഫി കെ.എം നേതൃത്വം നല്‍കി. ഷറഫിയ കേന്ദ്രീകരിച്ച് സഹായ കേന്ദ്രം തുടങ്ങാനും ഇന്റര്‍നെറ്റ് സൌകര്യം ഇല്ലാത്ത പ്രവാസികള്‍ താമസിക്കുന്ന ഇടങ്ങളില്‍ അതിന് സൌകര്യങ്ങള്‍ ഒരുക്കാനും യോഗം തീരുമാനിച്ചു. പ്രത്യേക ടീമിനും രുപം നല്‍കി.

ഖലീല്‍ പാലോട് സ്വാഗതവും അലവി കുട്ടി സമാപനവും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍