എംഇഎസ് മലബാര്‍ ഗോള്‍ഡ് മെഡിക്കല്‍ ക്യാമ്പ് 21 ന്
Tuesday, November 18, 2014 10:17 AM IST
കുവൈറ്റ്: എംഇഎസ് കുവൈറ്റ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ ഗോള്‍ഡിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. നവംബര്‍ 21 ന് രാവിലെ ഏഴര മുതല്‍ രണ്ടു വരെയാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് എംഇഎസ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അബാസിയ ബല്‍ക്കീസ് പള്ളിയുടെ സമീപമുള്ള പാകിസ്ഥാന്‍ എക്സല്‍ സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുവൈറ്റിലെ മെഡിക്കല്‍ രംഗത്ത് പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം കുവൈറ്റ്, കുവൈറ്റ് ഹാര്‍ട്ട് ഫൌണ്േടഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവരുമായി ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇസിജി, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ ക്യാമ്പില്‍ സൌജന്യമായി പരിശോധിക്കും. നിര്‍ധനരായ രോഗികള്‍ക്ക് സൌജന്യമായി മരുന്നുകളും വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

തീരദേശ മേഖലയിലെ സ്കൂള്‍ കുട്ടികളുടെ പുനരധിവാസത്തിനുവേണ്ടി നിരവധി പദ്ധതികള്‍ എംഇഎസ് ഏറ്റെടുത്തു നടത്തുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ പതിനാറോളം വീടുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംഇഎസ് കുവൈറ്റ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലും ഗള്‍ഫ് നാടുകളിലും ജീവകാരുണ്യരംഗത്ത് സജീവമായ മലബാര്‍ ഗോള്‍ഡാണ് മെഡിക്കല്‍ ക്യാമ്പിന്റെ മുഖ്യ പ്രായോജകര്‍. എല്ലാവരും അറച്ചു നില്‍ക്കുന്ന സമയത്ത് സുധീരമായി ആദ്യ മെഡിക്കല്‍ ക്യാമ്പ് നടത്തി കുവൈറ്റില്‍ പുതു ചരിത്രമെഴുതിയ എംഇഎസ് കുവൈറ്റുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് നിറഞ്ഞ ചാരിതാര്‍ഥ്യമുണ്െടന്ന് മലബാര്‍ ഗോള്‍ഡ് കണ്‍ട്രി ഹെഡ് അഫ്സല്‍ ഖാന്‍ പറഞ്ഞു. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും എംഇഎസ് പോലുള്ള വിവധ സംഘടനകളോട് സഹകരിച്ച് തുടര്‍ന്നും തങ്ങളുടെ സജീവമായ സാന്നിധ്യമുണ്ടാകുമെന്ന് അഫ്സല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ എംഇഎസ് കുവൈറ്റ് യുണിറ്റ് പ്രസിഡന്റ് സാദിക്കലി, ജനറല്‍സെക്രട്ടറി അര്‍ഷാദ് ഇ. മുഹമ്മദ് റാഫി, സിദ്ദിഖ് വലിയകത്ത്, മലബാര്‍ ഗോള്‍ഡ് സ്റോര്‍ മാനേജര്‍ ഷാഫില്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍