കല കുവൈറ്റ് ഇടപെടല്‍; ഗോവന്‍ സ്വദേശി നാട്ടിലേക്ക്
Tuesday, November 18, 2014 10:17 AM IST
കുവൈറ്റ് സിറ്റി: പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തളര്‍ന്നു ആരോരും സഹായത്തിനില്ലാതെ മുബാറക് അല്‍കബീര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പൈക് ശംഭു ഗോന്‍കര്‍ എന്ന ഗോവന്‍ സ്വദേശിയെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രവര്‍ത്തകര്‍ എംബസി സഹായത്തോടെ നാട്ടിലേക്ക് യാത്രയാക്കി.

തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന പൈക്കു ശംഭു കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്, തുടര്‍ന്ന് സംസാരശേഷിയും ശരീരത്തിന്റെ ചലനശേഷിയും നഷ്ട്ടമാകുകയായിരുന്നു. ആശുപത്രി ചികിത്സയുടെ ഭാഗമായി ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായതിനെതുടര്‍ന്നാണ് അദ്ദേഹത്തെ ഒരു സഹായിയുടെ കൂടെ നാട്ടിലേക്ക് യാത്രയാക്കിയത്. നാട്ടിലെത്തിയ ശേഷം കല കുവൈറ്റ് പ്രവര്‍ത്തകരെ ബന്ധപ്പെട്ട പൈകിന്റെ ബന്ധുക്കള്‍ തിരിച്ചുപോക്കിനും ചികിത്സക്കും സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍