ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിക്കുന്നു
Tuesday, November 18, 2014 7:22 AM IST
കുവൈറ്റ്: ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ എംബസി അവസരമൊരുക്കുന്നു. കുവൈറ്റിലെ ഇന്ത്യന്‍ സ്വദേശികള്‍ക്ക് ഇടയില്‍ ഹൃദയാഘാതം അനിയന്ത്രിതമായ രീതിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആണിത്.

ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 20ന് (വ്യാഴം) വൈകുന്നേരം ഏഴിന് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ചര്‍ച്ച നടക്കും. ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരായ കാര്‍ഡിയോളജിസ്റുകള്‍ പരിപാടിയില്‍ സംബന്ധിക്കും. കുവൈറ്റിലെ ഇന്ത്യക്കാരായ മുഴുവന്‍ ആളുകളും പരിപാടിയില്‍ സംബന്ധിക്കണമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ നിര്‍ദ്ദേശിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍