ബാലവേദി കുവൈറ്റ് 'മഴവില്ല് 2014' സംഘടിപ്പിച്ചു
Tuesday, November 18, 2014 7:22 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ് ശിശുദിനാ ഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിലെ അബാസിയ, ഫഹഹീല്‍, സാല്‍മിയ മേഖലകളിലായി 'മഴവില്ല് 2014' എന്ന പേരില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

ഫഹഹീല്‍ മേഖലയില്‍ ശിശുദിന സമ്മേളനം, ചിത്ര രചന മത്സരവും തുടര്‍ന്ന്. കഉഅഗ യുമായി സഹകരിച്ചു സൌജന്യ ദന്ത പരിശോധന ക്യാമ്പും ദന്ത സംരക്ഷണ സെമിനാറും നടന്നു.

സമ്മേളനത്തില്‍ കുമാരി സെന്‍സ അനില്‍ അധ്യക്ഷത വഹിച്ചു. കഇടഗ പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് ചീഫ് കോഓര്‍ഡിനേറ്റര്‍ രഖീല്‍ കെ. മോഹന്‍ദാസിന്റെ ആമുഖ പ്രസംഗത്തോട് കൂടി ആരംഭിച്ച സമ്മേളനത്തില്‍ നിധീഷ് സുധാകരന്‍ ശിശുദിന സന്ദേശം നല്‍കി. വനിതാവേദി ഫഹഹീല്‍ ഏരിയ കണ്‍വീനര്‍ സിന്ധു സുരേന്ദ്രന്‍, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി. ജയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. അപര്‍ണ ഷൈന്‍ സ്വാഗതവും അസ്മിത സിദ്ദീക്ക് നന്ദിയും പറഞ്ഞു.

അബാസിയ മേഖലയില്‍ 250 കുട്ടികള്‍ പങ്കെടുത്ത ചിത്ര രചന മത്സരത്തോടുകൂടിയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. പ്രശസ്ത ചിത്രകാരന്‍ ജോണ്‍ ആര്‍ട്സ് മത്സരത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് എഡ്വിന്‍ ജോസഫിന്റെ അധ്യക്ഷത്തില്‍ ചേര്‍ന്ന കുട്ടികളുടെ സമ്മേളനം സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. ദേവി നന്ദന ശിശുദിന സന്ദേശം നല്‍കി. സ്കറിയ ജോണ്‍, കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി, ലിന്‍സ മറിയ മാത്യു, അറ്ലിന്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. അക്ഷ സ്വാഗതവും അരവിന്ദ് നന്ദിയും പറഞ്ഞു.

മേഖലയിലെ 26 ക്ളബുകളില്‍ നിന്നുള്ള കുട്ടികളുടെ കലാ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. ചിത്ര രചന മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനവും തദവസരത്തില്‍ നടന്നു.

സാല്‍മിയ മേഖലയില്‍ ബാലവേദി സാല്‍മിയ ഏരിയ പ്രസിഡന്റ് മാളവിക ദിലീപിന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടികള്‍ കല കുവൈറ്റ് പ്രസിഡന്റ ടി.വി.ജയന്‍ ഉദ്ഘാടനം ചെയ്തു. അദൈത് സജി ശിശുദിന സന്ദേശം നല്‍കി. മധുകൃഷണ കാഞ്ഞങ്ങാട് ചിത്ര രചന പരിശീലന ക്ളാസ് എടുത്തു. ആര്‍.സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരവും തുടര്‍ന്ന് ചിത്ര രചനാ മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ദിവ്യ കിരണ്‍, രഖീല്‍.കെ.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. കുമാരി എയ്ഞ്ചല്‍ ഏബ്രഹാം സ്വാഗതം ആശംസിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍