വാഹനാപകടത്തില്‍ മരിച്ച ഫുട്ബോള്‍ താരങ്ങളെ ഒഐസിസി അനുസ്മരിച്ചു
Tuesday, November 18, 2014 7:17 AM IST
ദമാം: നവംബര്‍ ആറിന് ദലമിലുണ്ടായ വാഹനപകടത്തില്‍ മരിച്ച സഹല്‍, ആശിഖ്, ഫാറൂഖ് എന്നിവരെ ദമാം മലപ്പുറം ജില്ലാ ഒഐസിസി അനുസ്മരിച്ചു. യുവ കായിക താരങ്ങളുടെ വിയോഗം കായിക മേഖലക്ക് കനത്ത നഷടമാണ്െ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

ഒഐസിസി ജില്ലാ കമ്മിറ്റിയുടെ സ്പോട്സ് വിഭാഗം സെക്രട്ടറിയായിരുന്നു സഹല്‍. ഫാറൂഖ് ഒഐസിസി കമ്മിറ്റി മെംബറാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് ഒഐസിസിയുടെ കുടുംബ ക്ഷേമ നിധിയിലെ അര്‍ഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതോടൊപ്പം മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ ശ്രദ്ധയില്‍ ഇവരെ സഹായമെത്തിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുമെന്നും ഒഐസിസി നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

ദലം അപകടത്തിനുശേഷം മ്യതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിന് ഒഐസിസിയുടെ ഭാഗത്ത് നിന്ന് ക്രിയാത്മക സഹായങ്ങള്‍ നല്‍കിയതായി സി.അബ്ദുള്‍ ഹമീദ് യോഗത്തില്‍ വിശദീകരിച്ചു.

ഒഐസിസി ജിദ്ദ റിജിനല്‍ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍, ദമാം സോ ട്രഷറര്‍ റഫീക് കൂട്ടിലങ്ങാടി, ശിഹാബ് വേളക്കാട്ട് എന്നിവര്‍ ബന്ധപ്പെട്ട നിയമ നടപടി ക്രമങ്ങള്‍ പുര്‍ത്തിയാക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ചിരുതായി സി.അബ്ദുള്‍ ഹമീദ് പറഞ്ഞു. ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ശിഹാബ് വേളക്കാട്ട് അധ്യക്ഷത വഹിച്ചു. ഒഐസിസി സോണ്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, പി.എം.നജീബ്, മുഹമ്മദ് നജാത്തി, മുജീബ് കളത്തില്‍ (ഡിഫ), ഹനീഫാ റാവുത്തര്‍, രമേശ് പാലക്കാട്, അസാബു ഹുസൈന്‍, ഹിദ്ര് മുഹമ്മദ്, അബ്ദു റഹ്മാന്‍, റഫീക് കൂട്ടിലങ്ങാടി എന്നിവര്‍ അനുശോചന പ്രസംഗം നടത്തി. ബാപ്പു ആനക്കയം സ്വാഗതവും അബാസ് തറയില്‍ നന്ദിയും പറഞ്ഞു. ചന്ദ്രമോഹന്‍, ആസിഫ് താനൂര്‍, മുസ്തഫ, റിയാസ്, വേണു മങ്കട, റിയാസ് മരക്കശേരി, ജാഫര്‍ കൊണ്േടാട്ടി എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം