ഭാരവാഹികളെ തിരഞ്ഞെടുത്തു
Tuesday, November 18, 2014 7:16 AM IST
ദമാം: പയ്യന്നൂര്‍ സൌഹൃദ വേദി ദമാം ചാപ്റ്റര്‍ 2014-15 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നവംബര്‍ 14ന് അല്‍ഖോബാറില്‍ നടത്തിയ ജനറല്‍ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുക്കപ്പെട്ടവര്‍ പ്രസിഡന്റ് രവീന്ദ്രന്‍ നമ്ബ്രാടത്, ജനറല്‍ സെക്രട്ടറി കെ.പി സുരേന്ദ്രന്‍, ട്രഷറര്‍ എം.വി അനില്‍ കുമാര്‍, ജനറല്‍ കണ്‍വീനര്‍ രാഗേഷ് രാമന്തളി എന്നിവര്‍ പ്രാദേശിക കൂടയ്മയെ നയിക്കും. വൈസ് പ്രസിഡന്റ് പവനന്‍, കൃഷ്ണന്‍ പള്ളിക്കര, ജോയിന്റ് സെക്രട്ടറി സി.പി ശശി, വരുണ്‍ വേണുഗോപാല്‍, ജോയിന്റ് കണ്‍വീനര്‍ രതീഷ് കേളോത്തിടത്തില്‍, ഷിബു ശ്രീധരന്‍ എന്നിവരാണ്.

ജനറല്‍ സെക്രട്ടറി 2014-15 വര്‍ഷത്തെ വിഷന്‍ 2015 അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനം, അംഗങ്ങള്‍ക്കുള്ള പുനരുദ്ധാരണ പദ്ധതി, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്, നോര്‍ക്ക അംഗത്വം, കാന്‍സര്‍ ചികിത്സ പദ്ധതി എന്നിവ അവതരിപ്പിച്ചു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സ്വാഗതവും 2013-14 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് പ്രേമാനന്ദന്‍ കുറുന്തില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ രാജേഷ് പച്ചിക്കാരന്‍ 2013-14 ലെ കണക്കുകള്‍ അവതരിപ്പിച്ചു മുഖ്യരക്ഷാധികാരി മണി കാടശേരിയില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം